സ്ത്രീത്വത്തിൽ പൊതിഞ്ഞു, പ്രൗഢഗംഭീരമായ സാരി ചുറ്റി അനശ്വര രാജൻ.

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് അനശ്വര രാജൻ.രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ.50 കോടിയിലേറെ കളക്ഷനാണ് ചിത്രം നേടിയത്.സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരമാണ് അനശ്വര.എന്നാൽ അതിനൊക്കെ തക്കതായ മറുപടിയും താരം നൽകാറുണ്ട്.

ഒരുപാട് വിമർശനങ്ങൾ കേട്ട വാങ്ക് എന്ന സിനിമയിലെ കേന്ദ്രകഥാപാത്രം താരമായിരുന്നു.തൃഷ പ്രധാനവേഷത്തിലെത്തുന്ന രാങ്കി എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറാൻ പോവുകയാണ്. ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ പല അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്.കഴിഞ്ഞയിടെ റിലീസ് ആയ ചിത്രമായ സൂപ്പർ ശരണ്യയിൽ ഗംഭീരപ്രകടനമായിരുന്നു അനശ്വര രാജൻ കാഴ്ച വെച്ചത്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘സൂപ്പർ ശരണ്യ’.ജനുവരി ഏഴിനാണ് തിയറ്ററുകളിൽ എത്തിയത്.പ്രണയ വിലാസം ആണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. മികച്ച വിജയം നേടി സിനിമ മുന്നോട്ട് പോകുകയാണ്.ഇടയ്ക്കിടയ്ക്ക് പുത്തൻ ഫോട്ടോസുമായി താരം എത്താറുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്.ബ്ലൗസ് ഇല്ലാതെ കറുപ്പ് പട്ട്സാരി ചുറ്റി ഇരിക്കുന്ന ഫോട്ടോയാണ് ഇത്.സ്ത്രീത്വത്തിൽ പൊതിഞ്ഞു എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിക്കുന്നത്.റിസ്‌വാൻ ദി മേക്കപ്പ്ബോയ് ആണ് താരത്തെ സുന്ദരിയാക്കിരിക്കുന്നത്.കൂടുതൽ ഗ്ലാമർ ലുക്കിൽ ആണ് താരം ഉള്ളത്. നിരവധി പേരാണ് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top