കറുപ്പഴകിൽ കണ്ണന്റെ സാന്നിധ്യത്തിൽ സൗഭാഗ്യയെ സുന്ദരിയാക്കിയ താരത്തിന്റെ ബ്ലൗസിന് പിന്നിൽ,

കഴിഞ്ഞ ദിവസമാണ് സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങ് നടന്നത്.തന്റെ വളകാപ്പ് ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചു കൊണ്ടുള്ള പോസ്റ് പങ്കുവെച്ചിരുന്നു. ഒക്ടോബർ 7 നാണ് വളകാപ്പ് ചടങ് നടന്നത്. ചടങ്ങിൽ താരം അതീവ സുന്ദരിയായാണ് എത്തിയത്. അതിന്റെ ഫോട്ടോസും വീഡിയോസുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.സൗഭാഗ്യയെ സുന്ദരിയാക്കിയ വസ്ത്രത്തിന് പിന്നാലെ ആയിരുന്നു പ്രേക്ഷകരുടെ നോട്ടം.ബ്രാഹ്മീൺ ചടങ്ങിൽ കറുപ്പ് സാരി നിർബന്ധമാണ്. അതുകൊണ്ട് തന്നെയാണ് അവർ ഇത് തിരഞ്ഞെടുത്തത്. കറുപ്പ് കാഞ്ചിപുരം സാരി പോത്തീസിൽ നിന്ന് എടുത്തത് ആണ്. കൂടാതെ കൂടുതൽ ശ്രദ്ധേയമാകുന്നത് താരം ധരിച്ചിരുന്ന കറുപ്പ് ബ്ലൗസാണ്. ബ്ലൗസിന്റെ പിറകിൽ കണ്ണനെ ഭംഗിയിൽ തുന്നിചേർത്തിരിക്കുന്നതാണ് എല്ലാവരെയും ആകർഷിച്ചത്.

കൃഷ്ണ ഭക്തരായത് കൊണ്ട് തന്നെയാണ് ബ്ലോസിന്റെ പിറകിൽ കൃഷ്ണനെ മനോഹരമായി ചെയ്തത്. ഇതിന്റെ ഡിസൈനിങ്ങിന് പിന്നിലെ താൻസ് കൗചർ നടത്തുന്ന തൻസില മുഹമ്മദ്‌ ആണ്.തിരുവനന്തപുരം കുറവാങ്കോണം വയലിക്കടയിലാണ് തൻസ് കൗച്ചർ സ്ഥിതി ചെയ്യുന്നത്.ബ്ലാക്ക് സിൽക്ക് സാരിയ്ക്ക് അനുയോജ്യമായ സിൽക്ക് ബ്ലൗസ്സിൽ അതിമനോഹരമായിട്ട് ബോട്ടിൽ ഗ്രീൻ , റെഡ്,ഗോൾഡൻ കളർസ് ഒക്കെ മിക്സ്‌ ചെയ്തു ആഡംബര ലുക്കിലാണ് ഉള്ളത്.കൃഷ്ണൻ കൂടെ ആയപ്പോൾ ഒരു പ്രത്യേക ഭംഗിയാണ് ബ്ലൗസിന് വന്നത്. ഇതിന് മുൻപും സൗഭഗഗ്യയുടെ വിവാഹത്തിന്റെയും എൻഗേജ്മെന്റിന്റെയും വസ്ത്രങ്ങൾ താൻസ് കൗച്ചർ തന്നെയാണ് ഡിസൈൻ ചെയ്തത്. അന്നും ഇതുപോലെ തന്നെ താരത്തിന്റെ വസ്ത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതൊരു സെലിബ്രിറ്റി ഷോപ്പ് കൂടെയാണ്, നിരവധി താരങ്ങളാണ് ഇവരുടെ ഡിസൈങ്ങിനിൽ സുന്ദരിയായി എത്തുന്നത്.ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.നടി താരകല്യാണിന്റെ മകൾ കൂടിയാണ് സൗഭാഗ്യ.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. അമ്മയെ പോലെ മികച്ച നര്‍ത്തകി കൂടിയാണ് സൗഭാഗ്യ.

Scroll to Top