അമ്മയുടെ കയ്യിലിരുന്ന് ചിരിക്കുന്ന താരത്തെ മനസ്സിലായോ ; അന്നേ ചിരിയാണ് മെയിനെന്ന് ആരാധകർ !!

മലയാളത്തിലെ ഒരു നടനും സംവിധായകനുമാണ് സൗബിൻ ഷാഹിർ പ്രേക്ഷകരുടെ പ്രിയതാരമാണ്.സഹ സംവിധായകനായാണ് ഇദ്ദേഹം സിനിമയിൽ എത്തിയത്. ഫാസിൽ, സിദ്ധിഖ് എന്നിവരോടൊപ്പം സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ ആണ് നായകനായി വേഷമിട്ട ആദ്യ ചലചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. കൊച്ചി സ്വദേശിയാണ് താരം.ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ക്രിസ്പ്പിന്‍ എന്ന കഥാപാത്രം സൗബിനെ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനാക്കി.

5 സുന്ദരികള്‍,അന്നയും റസൂലും, മസാല റിപ്പബ്ലിക്ക്,കടല്‍ കടന്നൊരു മാത്തുക്കുട്ടി, ഇയ്യോബിന്റെ പുസ്തകം, പ്രേമം, റാണി പത്മിനി, ചാര്‍ലി, ഹലോ നമസ്‌തെ, മഹേഷിന്റെ പ്രതികാരം, കലി,സുഡാനി ഫ്രം നൈജീരിയ,കുമ്പളങ്ങി നൈറ്റ്സ്,വൈറസ്,അമ്പിളി,ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25,ട്രാൻസ് തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. സൗബിന്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ ചിത്രം പറവയാണ്.സിദ്ദീഖ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ആഷിഖ് അബു, ജാഫര്‍ ഇടുക്കി, ഷൈന്‍ നിഗം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്തുനിന്നും പറവയ്ക്ക് ലഭിച്ചത്.

2017 ഡിസംബര്‍ 16 നായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടന്നത്.2019 മേയ് പത്തിനാണ് മലയാളത്തിന്റെ സൂപ്പർ നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ അച്ഛനായത്. ആണ്‍കുഞ്ഞ് ജനിച്ച വിവരം സൗബിൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.സൗബിന്റെ കുട്ടിക്കാലചിത്രമാണ് ശ്രദ്ധ നേടുന്നത്.അമ്മയുടെ ഒക്കത്തിരുന്ന് പുഞ്ചിരിയോടെ ഇരിക്കുന്ന താരത്തിന്റെ ചിത്രം കണ്ട് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.അന്നും ഇന്നും ഒരേ ചിരിയാണല്ലോ എന്നാണ് കമന്റുകൾ.

Scroll to Top