ദുബായിയെ ഇളക്കി മറിച്ച് വിക്രം; വിക്രമിന് ഗോൾഡൻ വിസ കൈമാറി ഷംന കാസിം!!

മലയാളസിനിമ അഭിനേത്രിയും പ്രൊഫഷണൽ നർത്തകിയും മോഡലുമാണ് ഷംന കാസിം.പൂർണ്ണ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ഷംന കാസിമിന് ആരാധകർ ഏറെയാണ്. അമൃതാ ടിവി. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ തുടക്കമിട്ട് 2004-ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. ദി ഹിന്ദു അവളെ “തെലുങ്ക് സിനിമകളുടെ പ്രേത രാജ്ഞി” എന്ന് വിശേഷിപ്പിച്ചു.അവനു, തുടർന്നുള്ള അവുനു 2 എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടി.2010 കളുടെ മധ്യത്തിൽ ഷംന ഒരു പ്രേതകഥാപാത്രത്തെ അവതരിപ്പിച്ച ഒരു പരമ്പരയിൽ പ്രത്യക്ഷപ്പെട്ടു,രാജു ഗരുഗാഡി ബോക്സോഫീസിൽ ഒരു സ്ലീപ്പർ ഹിറ്റായി മാറി.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പേ ആയിരുന്നു താരത്തിന്റെ വിവാഹം.ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒയും ബിസിനസ് കൺസൾട്ടന്റുമായ ഷാനിദ് ആസിഫലിയുമായുള്ള വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.കഴിഞ്ഞ ദിവസം തനിക്ക് ലഭിച്ച ഒരു അസുലഭ നിമിഷത്തെ കുറിച്ചുള്ള ചിത്രം താരം പങ്കു വച്ചിരുന്നു. തമിഴ് സിനിമാ ലോകത്തെ ഇതിഹാസ നായകന്മാരിൽ ഒരാളായ ചിയാൻ വിക്രമിന് യുഎഇ ഗോൾഡൻ വിസ കൈമാറാൻ സാധിച്ചതിന്റെ സന്തോഷമായിരുന്നു താരം പങ്കുവെച്ചിരുന്നത്.

ഗോൾഡൻ വിസ സ്വീകരിക്കാൻ ദുബായിൽ എത്തുന്ന വിക്രത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.“ഏറ്റവും പ്രതിഭാധനനായ നടൻ വിക്രമിന് ഗോൾഡൻ വിസ കൈമാറാൻ സാധിച്ചതിൽ ഞാൻ ആശീർവദിക്കപ്പെട്ടിരിക്കുന്നു. ഈയൊരു അവസരം നൽകിയതിന് സാറിന് നന്ദി” എന്നായിരുന്നു ഈ ചിത്രത്തോടൊപ്പം താരം കുറിച്ചിരുന്നത്. കലാരംഗത്ത് പ്രതിഭ തെളിയിച്ചവർക്കും നിക്ഷേപകർക്കും ഡോക്ടർമാർക്കും പഠന മികവു പുലർത്തുന്ന വിദ്യാർഥികൾക്കും അടക്കം വിവിധ മേഖലയിൽ ശ്രദ്ധേയരായവർക്കാണു യുഎഇ 10 വർഷത്തെ ഗോൾഡൻ വീസ നൽകുന്നത് സിനിമ മേഖലയിലെ നിരവധി താരങ്ങൾക്ക് ഇതിനോടകം ഗോൾഡൻ വിസ ലഭിച്ചു.

Scroll to Top