ജീവിതത്തിലെ പുതിയ സന്തോഷവാർത്ത പങ്കുവെച്ച് സൗഭാഗ്യയും അര്‍ജുനും ; ആശംസയുമായി ആരാധകർ !!!

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്.ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ കപ്പിളായ സൗഭാഗ്യ വെങ്കടേഷും അർജുന്‍ സോമശേഖരനും.

നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് ഇവര്‍. ഇപ്പോൾ മറ്റൊരു സന്തോഷ വാര്‍ത്തയുമായിട്ടാണ് ഇരുവരും എത്തിയിരിക്കുന്നത്. ജീവിതത്തില്‍ ഒന്നിച്ചതിനൊപ്പം സ്‌ക്രീനിന് മുന്നില്‍ ഒരുമിച്ചഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചതിനെ പറ്റിയാണ് സൗാഗ്യ പറയുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ ഈ സന്തോഷം പങ്കുവെച്ചതിനൊപ്പം പരിപാടിയുടെ വിശദാംശകളും പങ്കുവെച്ചു.അമൃത ടിവിയിലെ ഉരുളക്കുപ്പേരി എന്ന പരിപാടിയിൽ ആണ് ഇവർ ഒരുമിച്ച് എത്തുന്നത്. റാം, ചിന്നു എന്നീ കഥാപാത്രങ്ങൾ ആയിട്ടാണ് ഇവർ പരിപാടിയിൽ എത്തുന്നത്.

‘ഞങ്ങളൊരുമിച്ച് സ്‌ക്രീന്‍ സ്‌പേസ് പങ്കുവെച്ചതിന്റെ ആകാംഷയിലാണ്. അമൃത ടിവിയിലെ ഉരുളയ്ക്ക് ഉപ്പേരി എന്ന പരമ്പരയിലെ റാമും ചിന്നുവുമായി എത്തുന്നു. ഈ കോമ്പോയെ ഇഷ്ടപ്പെടുന്ന എല്ലാവരോടും നിങ്ങളുടെ നിരുപാധികമായ പിന്തുണ പൂര്‍ണ്ണഹൃദയത്തോടെ പ്രതീക്ഷിക്കുന്നു’. എന്നുമാണ് സൗഭാഗ്യ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞത്. ഈ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8.30 നാണ് പരമ്പരയുടെ സംപ്രേഷണം.

Scroll to Top