ആൻറണി പെരുമ്പാവൂരിന് ആശംസയുമായി ലാലേട്ടൻ ; വൈറൽ ഫോട്ടോസ്

മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഇന്നുള്ള നിർമ്മാതാക്കളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് ആന്റണി പെരുമ്പാവൂർ. മലയാളത്തിലെ മുന്‍നിര നിര്‍മ്മാണ കമ്പനികളിലൊന്നായ ആശിര്‍വാദ് സിനിമാസിന്‍റെ സാരഥിയായ ആന്‍റണി ഒരു അഭിനേതാവായി ആദ്യം മുഖം കാണിച്ച ചിത്രം 1991 ചിത്രം ‘കിലുക്ക’മാണ്. തുടര്‍ന്ന് ‘മരക്കാര്‍’ വരെ മോഹന്‍ലാല്‍ നായകനായ 27 ചിത്രങ്ങളിലും പ്രണവ് മോഹന്‍ലാല്‍ നായകനായ രണ്ട് ചിത്രങ്ങളിലും (ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്) ആന്‍റണി ഇതിനകം അഭിനയിച്ചു.

ഇപ്പോഴിതാ ആൻറണി പെരുമ്പാവൂരിന് പിറന്നാൾ ആശംസകൾ നേരുകയാണ് മോഹൻലാൽ.പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ലാലേട്ടൻ ആശംസകൾ നേർന്നത്.മോഹൻലാലും ഭാര്യ സുചിത്രയും ആണ് ആഘോഷങ്ങളിൽ പങ്കെടുത്തത്.പിറന്നാൾ ആശംസകൾക്ക് പുറമേ വിവാഹ വാർഷിക ആശംസകളും നേർന്നു. എൻറെ പ്രിയപ്പെട്ട ആൻറണിക്ക് പിറന്നാൾ ആശംസകൾ. ആരോഗ്യവാനായി ഇരിക്കട്ടെ. ഒപ്പം പ്രിയപ്പെട്ട ശാന്തിക്കും ആൻ്റണിക്കും വിവാഹ വാർഷിക ആശംസകളും നേരുന്നു. മോഹൻലാൽ കുറിച്ചത് ഇങ്ങനെ.

ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച ഏറ്റവും പുതിയ ചിത്രമാണ് ട്വേൾത് മാൻ. ഡിസ്നി പ്ലസ് ഓഫ് ഹോട്ട് സ്റ്റാറിൽ ചിത്രം പുറത്തിറങ്ങുകയും ചെയ്തു. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്.

Scroll to Top