മകളുടെ ചോറൂണ് ഗുരുവാരൂയിൽ വെച്ച്, കണ്ണൻ എന്റെ മകളെ കാത്തോളും : സൗഭാഗ്യ.

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്.

ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ കപ്പിളായ സൗഭാഗ്യ വെങ്കടേഷും അർജുന്‍ സോമശേഖരനും.നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.

യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് ഇവര്‍. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത വീഡിയോ ആണ്.മകളുടെ ചോറൂണ് ദിവസം ഗുരുവായൂർ നടയിൽ എത്തിയത്തും ചോറൂണ് നടത്തിയതും ഒക്കെയാണ് വിഡിയോയിൽ കാണിക്കുന്നത്.

ജീവിതത്തിൽ ഗുരുവായൂരപ്പൻ ചെലുത്തിയ സ്വാധീനം അതേപോലെതന്നെ മകൾ സുദര്ശനയ്ക്കും ഉണ്ടാകുമെന്നും അവളെ ഉണ്ണികണ്ണൻ നോക്കിക്കോളും എന്നുമാണ് ചോറൂണിനോടനുബന്ധിച്ച് സൗഭാഗ്യ പറഞ്ഞത്. എൻറെ മകളുടെ കല്യാണം, പ്രസവം, കുഞ്ഞിന്റെ ചോറൂണ് എല്ലാം ഗുരുവായൂരപ്പൻ തന്ന വലിയ ഒരു ഭാഗ്യമാണെന്നും മനസ്സ് നിറഞ്ഞു നിൽക്കുന്നു എന്നുമാണ് താരാകല്യാൺ പറഞ്ഞിരിക്കുന്നത്.

VIDEO

Scroll to Top