ഉമ്മയ്ക്കായി ഓരോന്ന് ചെയ്യാന്‍ ഉമ്മ മനസില്ലാമനസോടെ സമ്മതിക്കുന്ന ഒരേയൊരു ദിവസം ;ഉമ്മയ്ക്ക് ജന്മദിനാശംസകളുമായി ദുൽഖർ

2012 ഫെബ്രുവരി മൂന്നിനായിരുന്നു ദുൽഖർ സൽമാന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. മികച്ച അഭിനയത്തിലൂടെ പ്രേക്ഷക പ്രീതി നേടി, കൂടാതെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ദുൽഖർ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. നിരവധി ഫോള്ലോവെർസ് ആണ് താരത്തിന് സോഷ്യൽ മീഡിയയിൽ ഉള്ളത്. കഴിഞ്ഞ ദിവസം താരം പെരുന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തത്.

ഭാര്യ അമാൽ സൂഫിയ്ക്കും മകൾ മറിയത്തിനും ഒപ്പമുള്ള ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.എല്ലാവർക്കും ഈദ് ആശംസകൾ’ എന്ന കുറിപ്പിനൊപ്പം ഹാപ്പി ബിരിയാണി ഡേ, ബിരിയാണി മട്ടൻതന്നെ തുടങ്ങിയ ഹാഷ് ടാഗുകളും ദുൽഖര്‍ ചേർത്തിട്ടുണ്ട്.നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയിരുന്നത്.ഇപ്പോഴിതാ ഉമ്മ സുൽഫത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.

‘‘എന്റെ പ്രിയപ്പെട്ട ഉമ്മച്ചിക്ക് ജന്മദിനാശംസകള്‍. ഇന്നായിരുന്നു ആ സവിശേഷമായ ദിവസം, ഓരോ ചെറിയ കാര്യങ്ങളിലും ഉമ്മയുടെ പ്രതികരണം ഞങ്ങള്‍ ഇഷ്ടപ്പെട്ടു. ഉമ്മയ്ക്കായി ഓരോന്ന് ചെയ്യാന്‍ ഉമ്മ മനസില്ലാമനസോടെ സമ്മതിക്കുന്ന ഒരേയൊരു ദിവസമാണ് ജന്മദിനം. ഉമ്മ ഇന്ന് ഏറ്റവും സന്തോഷവതിയായ ബര്‍ത്ത്‌ഡേക്കാരിയായിരുന്നു. ലവ് യു ഉമ്മ,’’ ദുല്‍ഖര്‍ കുറിച്ചു.ഉമ്മയ്ക്ക് സ്നേഹചുംബനം നൽകുന്ന ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ താരം പങ്കുവച്ചു.

Scroll to Top