ആൺകുട്ടികളെ ചുരിദാർ ഇടീക്കാൻ ധൈര്യമുണ്ടോ,മറച്ച് പിടിച്ച് നടക്കാനുള്ളതാണ് ശരീരമെന്ന തെറ്റിദ്ധാരണ : വൈറൽ കുറിപ്പ്.

സ്കൂളുകളിൽ യൂണിഫോമിൽ വന്ന മാറ്റങ്ങൾ സമൂഹത്തിൽ ഏറെ വി വാദങ്ങൾക്ക് വഴിവെച്ചിരുന്നു. പലരും ഇതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തി.ലിം ഗവിവേചനത്തെ പലരും ചൂണ്ടികാട്ടുന്നു. എന്നാൽ ഈ തീരുമാനം വളരെ ശെരിയാണെന്ന് ഒരു വിഭാഗം. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ശ്രീജ ശ്യാമിന്റെ ഫേസ്ബുക് കുറിപ്പാണ്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ,

ആൺകുട്ടികളെ ചുരിദാർ ഇടീക്കാൻ ധൈര്യമുണ്ടോ എന്നതാണ് ജൻഡർ ന്യൂട്രൽ യൂണിഫോം എതിർക്കുന്നവരുടെ പ്രധാന ചോദ്യം, ചോദ്യവുമല്ല വെ ല്ലുവിളി! പൊന്ന് ചങ്ങായിമാരെ, അത് ഇടുന്നേന്റെ കഷ്ടപ്പാട് നമ്മക്കറിയാം…നമ്മളോ ക ഷ്ടപ്പെടുന്നു, ഇനി പാവം ആങ്കുട്ട്യോളും ആ ക ഷ്ടപ്പാട് സഹിക്കണം എന്ന് ഞങ്ങളാരും പറയില്ല! ഇഷ്ടം പോലെ ഓടിനടക്കാനുള്ള സൗകര്യം ഇല്ലെന്ന് മാത്രമല്ല, മറച്ച് പിടിച്ച് നടക്കാനുള്ളതാണ് ശരീരം എന്ന തെറ്റിദ്ധാരണ കുഞ്ഞുന്നാളിലേ ആ മനസ്സുകളിലേക്ക് കുത്തിവെക്കുന്നുണ്ട് നമ്മൾ നിലവിൽ തുടരുന്ന യൂണിഫോം സംവിധാനം.

(അനുഭവസ്ഥർ സാക്ഷ്യം പറയും) നമ്മുടെ കുട്ടികൾ ആത്മവിശ്വാസത്തോടെ വളരട്ടേന്ന്! ആ ആത്മവിശ്വാസം കൂട്ടാൻ ജൻഡർ ന്യൂ ട്രൽ വേഷങ്ങൾക്ക് കഴിയുമെങ്കിൽ അത് വരട്ടെ! ഇങ്ങനെയൊക്കെ തന്നെയല്ലേ ഇന്നാട്ടിൽ പലതും മാറിയത്??

Scroll to Top