ഒരു തവണ നഷ്ടത്തിന്റെ വേദന അറിഞ്ഞതാണ്, ഒമ്പതാം മാസം കോവിഡ് എത്തിയപ്പോള്‍ പേ ടിച്ചുപോയി, രണ്ടാമത് മകൾ വേണമെന്ന് ആഗ്രഹിച്ചു : ശ്രീകല.

ശ്രീകല ശശിധരൻ പ്രധാനമായും മലയാളം ടെലിവിഷൻ പരമ്പരകളിലും ചലച്ചിത്രങ്ങളിലും അഭിനിക്കുന്ന ഒരു നടിയാണ്. ഒരു പരിശീലനം നേടിയ ക്ലാസിക്കൽ നർത്തകിയും മുൻ കലാതിലകവുമായിരുന്നു ശ്രീകലാ ശശിധരൻ.കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച ശ്രീകല, പിന്നീട് നിരവധി പരമ്പരകളിൽ സഹവേഷങ്ങൾ ചെയ്യുകയുണ്ടായി. മലയാള ടെലിവിഷൻ പരമ്പരകളുടെ റേറ്റിംഗിൽ ഏറ്റവും ഉയരത്തിലെത്തിയ എന്റെ മാനസപുത്രി എന്ന പരമ്പരയിലെ സോഫി എന്ന കഥാപാത്രമാണ് ശ്രീകലയെ പ്രേക്ഷകർക്കു സുപരിചിതയാക്കിയത്. സ്നേഹതീരം, അമ്മമനസ്സ്, ഉള്ളടക്കം, ദേവീ മാഹാത്മ്യം എന്നിവയാണ് അവർ അഭിനിയിച്ച മറ്റു പ്രശസ്തമായ പരമ്പരകൾ.ഏഷ്യാനെറ്റിലെ അമ്മ എന്ന മറ്റൊരു സൂപ്പർഹിറ്റ് പരമ്പരയിലും ശ്രീകല വേഷമിട്ടിരുന്നു.താരം ഇപ്പോൾ കുറേ നാളുകളായി അഭിനയജീവിതത്തിൽ നിന്നും മാറിനിൽക്കുകയാണ്. ഭർത്താവ് വിപിനും സാംദേവിനും ഒപ്പം അമേരിക്കയിലാണ് താമസം.ജീവിത്തിലേക്ക് ഒരു പൊന്നോമന കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ശ്രീകല. നവംബർ രണ്ടിന് ശ്രീകലയ്ക്കും ഭർത്താവ് വിപിനും ഒരു മകൾ ജനിച്ചു.

സാൻവിത എന്നാണ് മോൾക്ക് പേരിട്ടിരിക്കുന്നത്. സാംവേദാണ് ദമ്പതികളുടെ ആദ്യത്തെ കൺമണി.ഭർത്താവിന്റെ ജോലിയുടെ ഭാഗമായി ഈ വർഷം മാർച്ചിലാണ് തിരികെ കേരളത്തിലെത്തിയത്. തിരുവനന്തപുരത്താണ് താരം ഇപ്പോൾ.തന്റെ രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തെകുറിച്ചും ജീവിതത്തെകുറിച്ചുമാണ് താരം മനസ്തുറക്കുന്നത്. ശ്രീകലയുടെ വാക്കുകളിലേക്ക്,നാട്ടിൽ വന്ന ശേഷമാണ് ഗർഭിണിയാണ് എന്നറിഞ്ഞത്. അധികം ആരോടും പറഞ്ഞില്ല. പരമാവധി ശ്രദ്ധ കൊടുത്ത് മുന്നോട്ടു പോകുകയായിരുന്നു. ഇപ്പോഴാണ് മോൾ ജനിച്ച സന്തോഷം ഞാൻ പങ്കുവച്ചു തുടങ്ങിയത്.ഒരു അനിയനോ അനിയത്തിയോ വേണമെന്ന് മോന് വലിയ ആഗ്രഹമായിരുന്നു. ലണ്ടനിലായിരുന്നപ്പോൾ ഞാൻ ഒരു തവണ ഗ ർഭിണി ആയതാണ്. എന്നാൽ അതു ന ഷ്ടപ്പെട്ടു. അതിന്റെ വി ഷമത്തിലിരിക്കെയാണ് നാട്ടിലെത്തിയ ശേഷം വീണ്ടും ഗ ർഭിണിയാണെന്ന് അറിഞ്ഞത്. അതുകൊണ്ടു തന്നെ വലിയ പ്രചരണം കൊടുക്കേണ്ട എന്നു തീരുമാനിച്ചു. പരമാവധി ശ്രദ്ധിച്ച് മുന്നോട്ടു പോകുകയായിരുന്നു.ആദ്യത്തേത് മോനാണല്ലോ. അപ്പോൾ രണ്ടാമത്തെയാൾ ഒരു മോളായിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. അതു സാധ്യമായതിൽ വലിയ സന്തോഷം. പ്രാർഥന എന്റെ ദൈവം കേട്ടു.

മോളെ ഗ ർഭിണിയായിരിക്കെ ഒമ്പതാം മാസം എനിക്ക് കോവിഡ് പോസിറ്റീവ് ആയി. ആകെ ഭ യന്നു. ടെൻഷനായി. ഗർഭിണിയായതിനാൽ വാക്സിനും എടുത്തിരുന്നില്ല. കോവിഡ് നെ ഗറ്റീവ് ആകാതെ ആശുപത്രിയിലും അഡ്മിറ്റാവാനാകില്ല. പക്ഷേ, ഡോക്ടർ എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു. ഡോക്ടർ അനിത പിള്ളയാണ് എന്നെ നോക്കിയിരുന്നത്. ഡോക്ടറുടെ സംസാരം കേട്ടാൽ നമ്മുടെ പകുതി ടെ ൻഷനും പോകും. ഭാഗ്യത്തിന് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കൊറോണയുടെ പ്ര ശ്നങ്ങൾ മാറി. കുഞ്ഞിനെ തീരെയും അതു ബാ ധിച്ചില്ല. കുറേയേറെ പ രീക്ഷിച്ചെങ്കിലും ദൈവം ഒടുവിൽ വലിയ സന്തോഷങ്ങൾ നൽകിഅനിയത്തിക്കുട്ടിയുടെ വരവിൽ മോൻ വലിയ സന്തോഷത്തിലാണ്. ആദ്യം ചെറിയ അമ്പരപ്പുണ്ടായെങ്കിലും പതിയെപ്പതിയെ അവളോടൊപ്പമായി എപ്പോഴും. രാവിലെ അനിയത്തിക്കുട്ടിക്ക് ഉമ്മ കൊടുത്താണ് ക്ലാസിന് പോകുക.ഞാൻ നാട്ടിൽ വന്നുവെന്നറിഞ്ഞപ്പോൾ സീരിയലിൽ നിന്നു ധാരാളം അവസരങ്ങൾ വന്നിരുന്നു. വിളിച്ച ആരോടും ഗർഭിണിയാണെന്ന് പറഞ്ഞില്ല. തൽക്കാലം ഒരു ട്രീറ്റ്മെന്റിലാണ്, പിന്നീടാകട്ടെ എന്നാണ് പറഞ്ഞത്. ഇനി മോൾ വളർന്ന ശേഷം നോക്കാം

PHOTOS

Scroll to Top