മലയാളി വീട്ടമ്മമാർക്ക് എന്തുകൊണ്ടാണ് പുട്ടിനോടിത്രയ്ക്ക് മുഹബത്ത് തോന്നാൻ കാരണം ; വൈറൽ കുറിപ്പ്

തീരെ ഇഷ്ടമില്ലാത്ത ഭക്ഷണത്തെ കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ ഒരു കുട്ടി എഴുതിയതായി പുറത്ത് വന്ന കുറിപ്പ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പുട്ട് ബന്ധങ്ങളെ തകർക്കുന്നുവെന്നും തനിക്ക് ഇഷ്ടമല്ലെന്നുമായിരുന്നു കുഞ്ഞുവിരുതന്റെ എഴുത്ത്. ദിവസവും രാവിലെ പുട്ടുകഴിച്ച് മടുത്ത മുക്കത്തുകാരൻ മൂന്നാംക്ലാസ് വിദ്യാർഥി ജയിസ് ജോസഫിന്റെ ഉത്തരക്കടലാസാണ് സാമൂഹികമാധ്യമങ്ങളിൽ തരംഗം ആയത്.ഇപ്പോഴിതാ പുട്ട് വൈറൽ കുട്ടിതാരം ജെയ്‌സുമായി റിലേ.ഷൻഷിപ്പ് സ്റ്റാർട്ട്‌ ചെയ്തുവെന്ന് AD film maker ശ്രീലാൽ നാരായണൻ പങ്കുവെച്ച കുറിപ്പ് വൈറൽ ആകുന്നു.കുറിപ്പിന്റെ പൂർണരൂപം :

Relationship Started With Writer and Copy Writer പുട്ട് ബ്രേക്ക് റിലേഷൻഷിപ്പ് എന്നെഴുതി മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ കുഞ്ഞു ജെയ്സിനെ വീട്ടിൽ ചെന്ന് കണ്ട് അഭിനന്ദിച്ച ചില നല്ല നിമിഷങ്ങൾ പങ്കുവെയ്ക്കുന്നു..!!ഒരു ഉത്തരക്കടലാസിൽ ജെയ്സ്മോൻറെ കുഞ്ഞുവിരലുകൾ ചലിച്ചപ്പോൾ നമുക്ക് കിട്ടിയ ഉത്തരങ്ങൾ നമ്മളോരോരുത്തരുടെയും മനസ്സ് കവർന്നെടുക്കുന്നതായിരുന്നു..!! ഒത്തിരി ചിരിപ്പിക്കുകയും ഒരുപാട് ചിന്തിപ്പിക്കുകയും ചെയ്ത നിഷ്കളങ്കമായ ഉത്തരങ്ങൾ മൊബൈലും ഇൻറെർനെറ്റും കടന്നുവരാത്ത എൻറെ കുട്ടിക്കാലത്തെ കുറച്ചു നല്ല ഓർമ്മ കളിലേക്കും കൊണ്ടുചെന്നെത്തിച്ചു ജെയ്സ്മോനെ പോലെ എൻറെ കുട്ടിക്കാലത്തും പ്രഭാത ഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ കഴിച്ചിട്ടുള്ളതും പുട്ട് തന്നെ ആയിരുന്നു. ഗ്യാസ് അടുപ്പില്ലാത്ത വീട്ടിലെ ഗവൺമെൻറ് ഉദ്യോഗസ്ഥൻ ആയിരുന്ന അച്ഛനും ഞങ്ങൾ മൂന്ന് മക്കൾക്കും രാവിലത്തെയും ഉച്ചയ്ക്കുമുള്ള ഭക്ഷണം ഓടിനടന്ന് ഉണ്ടാക്കുന്ന അമ്മയോട് ജെയ്സിനെ പോലെ തന്നെ എല്ലാ ദിവസവും പുട്ട് ആയതിനുള്ള ദേഷ്യവും സങ്കടവും പരാതിയായി പറഞ്ഞിട്ടും വല്യ കാര്യമൊന്നും ഉണ്ടായിരുന്നില്ല . പേരിന് ഒന്നോ രണ്ടോ ദിവസങ്ങളിൽ ഇഡ്ഡലിയും ദോശയുമെല്ലാം അതിഥികളായി വന്നുപോകുമെങ്കിലും സ്ഥായിയായി പുട്ട് തന്നെ സ്ഥാനം നിലനിർത്തി പൊയ്ക്കൊണ്ടിരുന്നു.

കല്ല് പോലുള്ള ഗോതമ്പുപുട്ടൊക്കെയുള്ള ദിവസങ്ങളിൽ എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുന്ന എനിക്ക് അമ്മ പുട്ടിനുമുകളിലേക്ക് ഒഴിച്ചുതരുന്ന ചായയും ചാറ്റൽ മഴ പോലെ വിതറിതരുന്ന പഞ്ചസാരയും ആ കാലങ്ങളിൽ വലിയൊരു ആശ്വാസമായിരുന്നു..എന്റെ കുട്ടികാലത്തെ അപൂർവമായിട്ടുള്ള മധുരമുള്ള ഓർമകൾ ആണ് അച്ഛൻ ഭക്ഷണം വാരിത്തന്നിരുന്നത്., അതിനുള്ള ഒരു കാരണം പുട്ട്തന്നെ ആണെന്നുള്ളതാണ് വളരെ രസകരം.. ചില ദിവസങ്ങളിൽ രാവിലെ അച്ഛനുമൊന്നിച്ച് കഴിക്കാനിരിക്കുമ്പോൾ പുട്ടും പഴവും കൂട്ടി എൻറെ കുഞ്ഞു കൈയുമായുള്ള മൽപ്പിടുത്തം കണ്ട് അച്ഛൻ എൻറെ കൈയിൽനിന്ന് പ്ലെയിറ്റ് വാങ്ങി പഴവുമായി കുഴച്ച് പുട്ടിനെ വലിയൊരു ഉണ്ടായാക്കിവെച്ച ശേഷം അതിൽ നിന്ന് ഓരോ കുഞ്ഞുരുളകൾ എടുത്ത് വായിൽ വെച്ച് തന്നിരുന്നു.. സുഗന്ധമുള്ള ആ നല്ല ഓർമകളിലേക്ക് കൊണ്ട് ചെന്നെത്തിച്ചത് ജെയ്സ്മോന്റെ രസകരമായ ആ എഴുത്ത് തന്നെയാണ് . അച്ഛൻ റിട്ടയേർഡ് ആയിട്ടും ഗ്യാസ് അടുപ്പ് വല്ല്യ ഗമയോടെയും വീട്ടിലേക്ക് വന്നിട്ടും രാവിലത്തെ അമ്മയുടെ പുട്ടുണ്ടാക്കലിന് മാത്രം ഒരു മാറ്റവും സംഭവിച്ചില്ല.. ഏതാണ്ട് എട്ടൊൻപത് വർഷങ്ങൾക്ക് മുൻപ് അമ്മയുണ്ടാക്കുന്ന പുട്ടിന് ചില മാറ്റങ്ങൾ വന്നുതുടങ്ങി. പതിവിന് വിപരീതമായി പുട്ട് നല്ല സോഫ്റ്റാവാൻ തുടങ്ങി അന്നാണ് ഞാൻ പൊൻകതിർ പുട്ടിൻറെ പാക്കറ്റ് ആദ്യമായി കാണുന്നത് പണ്ടുമുതലേ ഡിസൈനിംഗിൽ ചെറിയ കമ്പം ഉള്ളതുകൊണ്ട് ഏത് പാക്കറ്റ് കണ്ടാലും ആ പാക്കറ്റ് തിരിച്ചും മറിച്ചുമൊക്കെ നോക്കുന്നത് പതിവായിരുന്നു അഡ്രസ്സ് കണ്ടപ്പോൾ ഞങ്ങളുടെ നാട്ടിലെ തന്നെ കമ്പനി ആണെന്ന് കണ്ടപ്പോൾ ശരിക്കും ഒരു അതിശയോക്തിയും ചെറിയ സന്തോഷവും തോന്നിയിരുന്നു..

രണ്ട് വർഷങ്ങൾക്കിപ്പുറം ലൈം ടീ എന്ന അഡ്വർടൈസിംഗ് കമ്പനി തുടങ്ങിയപ്പോൾ ചെറിയ രീതിയിലുള്ള പരസ്യങ്ങളും പൊൻകതിരിന് വേണ്ടി ചെയ്യാൻ തുടങ്ങി, ഉൽപ്പന്നം മികച്ചതായതുകൊണ്ട് ചെയ്യുന്ന പരസ്യങ്ങൾക്ക് കിട്ടുന്ന ഇമ്പാക്ട് വളരെ കൂടുതൽ ആയിരുന്നു.. രമേഷ് പിഷാരടി ചേട്ടനെ വെച്ച് എൻറെ കരിയറിൻറെ തുടക്കത്തിൽ ഒരു പരസ്യവും ചെയ്യാൻ സാധിച്ചു. തുടക്കകാരൻ എന്ന നിലയിൽ എനിക്ക് കിട്ടിയ നല്ലൊരു ബ്രേക്ക് ആയിരുന്നു ആ പരസ്യം.. ഏഴ് വർഷങ്ങൾക്കിപ്പുറം ഇന്ന് സത്യത്തിൽ ഞാനും എൻറെ ലൈം ടീയും പൊൻകതിരിലെ ഒരു ഫാമിലി മെമ്പർ ആയി മാറിയൊരു അവസ്ഥയാണ്.. കൂടുതലായി എന്തെങ്കിലും നമുക്ക് ഇഷ്ടമുള്ളവർക്ക് വേണ്ടി ചെയ്യണം എന്നൊക്കെ തോന്നുന്ന ഒരിഷ്ട്ടമാണ് പൊൻകാതിരിനോട് ഇന്നുള്ളത്.. അങ്ങിനെ തോന്നാൻ ഉള്ളൊരു കാരണം പൊൻകതിരിൻറെ ഉടമസ്ഥൻ ബിജോയേട്ടൻറെയും കുടുംബത്തിൻറെയും പെരുമാറ്റം തന്നെയാണ് സിംപ്ലിസിറ്റിയുടെ എക്സ്ട്രീം തന്നെ ആണെന്ന് പറയാം ബിജോയേട്ടനും മിനി ചേച്ചിയും കുട്ടികളും..സോഷ്യൽ റിലേറ്റഡ് ആയിട്ടുള്ള പല കാര്യങ്ങളും ഓൺലൈൻ പരസ്യങ്ങൾ ചെയ്യുമ്പോൾ ഞാൻ ഉപയോഗിക്കാറുണ്ട്.. അങ്ങിനെയാണ് ജെയിസ് മോൻ എഴുതി നിർത്തിയ ഉത്തരകടലാസിലെ വാചകങ്ങൾക്ക് തുടർച്ചയെന്നോണം പൊൻകതിർ പുട്ട് ശരിക്കും സോഫ്റ്റ് ആണെന്നും അത് ബന്ധങ്ങൾ തകർക്കുക അല്ല മറിച്ച് ദൃഢമാക്കുകയാണ് ചെയുന്നതെന്നും..

സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് വന്നതിന് കുറച്ച് മണിക്കൂറുകൾക്കപ്പുറമാണ് നടൻ ഉണ്ണിമുകുന്ദൻ ഈ പോസ്റ്റ് റീ ഷെയർ ചെയ്തത്.. തികച്ചും നല്ല ഉദ്ദേശശുദ്ധിയോടെ മാത്രമാണ് ഉണ്ണി ആ പോസ്റ്റ് ചെയ്തത് അല്ലാതെ പണത്തിന് വേണ്ടി അദ്ദേഹത്തിന് അത് ചെയ്യേണ്ട കാര്യമില്ല എന്ന് വിവേക ബുദ്ധിയുള്ള ആർക്കും ആ പോസ്റ്റ് വായിചാൽ മനസിലാവും പക്ഷേ അദ്ദേഹത്തിൻറെ പോസ്റ്റിന് താഴെ വന്ന കമൻറുകൾ പൊൻകതിരിന് വേണ്ടി കാശ് വാങ്ങിച്ചിട്ട് ചെയ്തതാണോ എന്നുള്ള രീതിയിലേക്ക് മാറാൻ തുടങ്ങിയപ്പോൾ സത്യത്തിൽ എനിക്കും ബിജോയേട്ടനും വിഷമം ആയി.. ബിജോയേട്ടൻറെ അനുവാദത്തോടെ തന്നെ ഞാൻ ഉണ്ണിമുകുന്ദനെ വിളിച്ചു . ഞങ്ങൾ തീർച്ചയായും ആ കുട്ടിയെ പോയി കാണാൻ തീരുമാനിച്ചിട്ടുണ്ട് എന്ന കാര്യം അറിയിക്കുകയും ചെയ്തു.. അതിന് ശേഷമാണ് അദ്ദേഹം ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്..ജെയ്സ് മോനെ വീട്ടിൽ ചെന്ന് കണ്ടപ്പോൾ ആണ് മനസ്സിൽ നന്മയുള്ള ഒരു അച്ഛനും അമ്മയ്ക്കും മകനായി ജനിച്ചതുകൊണ്ടാണ് ആ കുഞ്ഞുവിരലുകളിൽ നിഷ്കളങ്കമായ ആ വരികൾ ജനിക്കാൻ കാരണമായത് എന്ന് കൂടി തോന്നിയത് കാരണം അത്രയ്ക്കും ജെനുവിൻ ആയ ഫാമിലി.. ഒരു റിലേറ്റീവിൻറെ വീട് വിസിറ്റ് ചെയ്യുന്ന രീതിയിലേക്ക് ഞങ്ങളുടെ വിസിറ്റിങ്ങിനെ ആ ഫാമിലി അത് മാറ്റിയെടുത്തു എന്ന് തന്നെ പറയാം..സത്യത്തിൽ ജയിസിനെ കണ്ട് നേരിട്ട് അഭിനന്ദനങ്ങൾ അറിയിക്കുകയും ഒരു സമ്മാനം സമ്മാനം നൽകി പോരുക എന്ന ഉദ്ദേശത്തോടെ ചെന്ന ഞങ്ങളെ നിർബന്ധിച്ച് ഉച്ചയൂണ് വരെ കഴിപ്പിച്ചു വിടുകയാണ് നിഷ്കളങ്കമായ ആ ഫാമിലി ചെയ്തത്..ഒരു പരസ്യത്തിന് വേണ്ടി ജെയ്സിനെ ഉപയോഗിക്കരുത് എന്ന തീരുമാനം എനിക്കും ബിജോയേട്ടനും നിർബന്ധം ഉണ്ടായിരുന്നത് കൊണ്ട് തികച്ചും പേർസണൽ വിസിറ്റിംഗ് മാത്രമായാണ് ഞങ്ങൾ ആ യാത്രയെ കണ്ടിരുന്നത് പക്ഷേ അവിടെയും ജെയ്സിൻറെ അച്ഛൻ സോജി ജോസഫ് ആ ചേട്ടൻ ഞങ്ങളെ ഞെട്ടിച്ചു . മിടുക്കൻ ജെയ്സിന് ബിജോയേട്ടൻ ഗിഫ്റ്റ് കൊടുക്കുന്ന ഫോട്ടോ എന്റെ മൊബൈലിൽ പകർത്തിയത് നല്ലൊരു ഓർമ്മയ്ക്കായി പകർത്തിയ ഒരു സ്വകാര്യ ചിത്രമായിട്ടായിരുന്നു.

പക്ഷേ ഞങ്ങളുടെ ഉദ്ദേശശുദ്ധി കണ്ടിട്ടോ ഒരു പരസ്യത്തിന് വേണ്ടി അല്ല ഞങ്ങൾ അവിടെ ചെന്നത് എന്ന് മനസിലാക്കിയിട്ടോ എന്തോ അറിയില്ല ജെയ്സിൻറെ അച്ഛൻ സോജി ചേട്ടൻ ഇങ്ങോട്ട് പറയുകയായിരുന്നു മകനെ അഭിനന്ദിക്കുന്ന ഈ ചിത്രം നിങ്ങൾ പങ്കുവെയ്ക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ എന്ന്, അതെ ചില മനുഷ്യർ അങ്ങിനെ ആണ് അതുകൊണ്ട് തന്നെയാണ് ജെയ്സിൻറെ കുഞ്ഞുവിരലുകളിൽ ഇതുപോലെയുള്ള മാജിക്കുകൾ സംഭവിക്കുന്നതും..ജെയ്സിൻറെ കുഞ്ഞു വിരലുകൾ ഇനിയും സ്വതന്ത്രമായി ചലിക്കട്ടെ അതിനു വേണ്ടി എല്ലാവിധ ആശംസകളും ആ മോന് എല്ലാ വിധ അനുഗ്രഹങ്ങളും…!!!NB എനിക്കിപ്പോളും മനസിലാകാത്തത് വേറൊന്നുമല്ല ദോശയ്ക്കും ഇഡ്ഡലിയ്ക്കുമൊക്ക പൊടിയും മാവുമൊക്കെ റെഡിമെയ്ഡ് മാർക്കറ്റിൽ വാങ്ങാൻ കിട്ടുമെങ്കിലും മലയാളി വീട്ടമ്മമാർക്ക് എന്തുകൊണ്ടാണ് പുട്ടിനോടിത്രയ്ക്ക് മുഹബത്ത് തോന്നാൻ കാരണം .ശ്രീലാൽ നാരായണൻ9747191515

Scroll to Top