കല്യാണത്തിന് മുന്നേ ഗർഭിണി ആയിരുന്നെങ്കിൽ ഇവിടെ ആർക്കാണ് പ്രശ്നം,പിന്തുണയുമായി യുവ എഴുത്തുകാരി.

തമിഴകത്തിന്റെ താര റാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ ഉണ്ടായ വാർത്ത എല്ലാവരും സന്തോഷത്തോടെയാണ് ഏറ്റുവാങ്ങിയത്. എന്നാൽ നിരവധി പേർ ഇതിന് വിമർശനങ്ങളുമായി എത്തി.വിവാഹത്തിന് മുൻപ് കുട്ടികൾ ഉണ്ടായോ, വാടക ഗർഭപാത്രമാണോ എന്നൊക്ക ആയിരുന്നു ചോദ്യങ്ങൾ. എന്നാൽ ഇപ്പോൾ ഇവർക്ക് പിന്തുണയുമായി എത്തുകയാണ് യുവ എഴുത്തുകാരി ശ്രീപാർവതി. തന്റെ ഫേസ്ബുക് കുറിപ്പിലൂടെ യാണ് ശ്രീ പാർവതി കുറിച്ചത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,നയൻ‌താര – വിഘ്നേഷ് അവരുടെ ഇരട്ട കുട്ടികൾ.

കല്യാണത്തിന് മുന്നേ നയൻ‌താര ഗർഭിണി ആയിരുന്നെങ്കിൽ ഇവിടെ ആർക്കാണ് പ്രശ്നം?അവരുടേത് സറോഗസി ആയാലും അല്ലെങ്കിലും നിങ്ങൾക്കെന്താണ്?Pls step back from someone’s personal space.
Anyways wishes to both stars. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റും ആയി എത്തിയത്. വിഘ്നേഷ് ശിവനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.”നയനും ഞാനും അമ്മയും അപ്പയും ആയി.

അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്. ട്വിറ്ററിൽ കുറിച്ച ഈ വാക്കുകൾ കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് സിനിമാലോകം കണ്ടത്.നയന്‍താരയും വിഘ്നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

FACEBOOK POST

Scroll to Top