മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ മകൾ വിവാഹിതയായി ; വിവാഹം വൃദ്ധസദനത്തിൽ വെച്ച് !! വിഡിയോ

നോർക്ക റൂട്സ് ഉപാധ്യക്ഷനും മുൻ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി.ഇന്ന് തവനൂർ വൃദ്ധ സദനത്തിൽ വെച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.പ്രത്യേകം ക്ഷണിക്കപ്പെട്ടവർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.തിരുവനന്തപുരം പി.ടി.നഗറിൽ വൈറ്റ് പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതാണ് വരൻ.

തവനൂരിലെ വൃദ്ധസദനത്തിലെ സ്ഥിരം സന്ദർശകരാണ് ശ്രീരാമകൃഷ്ണനും കുടുംബവും. വിവാഹ ആഡംബരങ്ങളിൽനിന്നു വിട്ടുമാറി തികച്ചും മാതൃകാപരമായാണ് ചടങ്ങുകൾ ഒരുക്കുന്നത്.നിരഞ്ജനയുടെ പ്രത്യേക താൽപര്യപ്രകാരമാണ് വൃദ്ധസദനത്തിൽവച്ച് വിവാഹം നടത്തിയത്.മുഖ്യമന്ത്രി പിണറായി വിജയൻ,ഗവർണർ ,തുടങ്ങി പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.

Scroll to Top