മമ്മൂക്കയ്ക്ക് ഉണ്ണിയപ്പം നൽകാൻ വന്ന ശ്രീവിദ്യയോട് ആദ്യം പിണങ്ങി പിന്നീട് ഒരുമിച്ച് സെൽഫി എടുത്ത് താരം !! വിഡിയോ

യുവനടിമാരിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ശ്രീവിദ്യ ചുവട് വയ്ക്കുന്നത്. പിന്നീട് പല ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട് എങ്കിലും ആദ്യം ആയി ശ്രീവിദ്യ വൈറൽ ആകുന്നത്, ഒരു പ്രാങ്ക് വീഡിയോയിലൂടെയാണ്.പിന്നീട് പല തവണ പ്രാങ്കിൽ പെട്ട ശ്രീവിദ്യ ഇപ്പോൾ സ്റ്റാർ മാജിക്ക് താരം കൂടിയാണ്. ഒരു പഴയ ബോംബ് കഥ, മാഫി ഡോണ തുടങ്ങിയ സിനിമകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.സോഷ്യല്‍ മീഡിയയിലും ശ്രീവിദ്യ ശ്രദ്ധേയയാണ്. താരത്തിന് ധാരാളം ഫോളോവേഴ്‌സുണ്ട്. സ്റ്റാര്‍ മാജിക്കിലെത്തിയതോടെ ശ്രീവിദ്യയെ കൂടുതല്‍ പേര്‍ തിരിച്ചറിയാന്‍ തുടങ്ങുകയായിരുന്നു.

കുസൃതിയും കുറുമ്പുമൊക്കെയാണ് ശ്രീവിദ്യയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. മറയില്ലാതെ സംസാരിക്കുന്ന ശ്രീവിദ്യ പറയുന്ന മണ്ടത്തരങ്ങള്‍ സ്റ്റാര്‍ മാജിക്കിലെ ഹിറ്റ് ഫാക്ടറുകളിലൊന്നാണ്.ഇപ്പോഴിതാ താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന താരമായ മമ്മൂട്ടിക്കൊപ്പമുള്ള ഒരു വിഡിയോയാണ് ശ്രീവിദ്യ പങ്കുവെച്ചിരിക്കുന്നത്.വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവന്ന ഉണ്ണിയപ്പം കൊടുക്കാൻ വേണ്ടി മമ്മൂട്ടിക്ക് അരികിൽ എത്തുന്നതും അദ്ദേഹം ശ്രീവിദ്യയോട് പിണക്കം അഭിനയിക്കുന്നതും പിന്നീട് ഒരുമിച്ച് നിന്ന് സെൽഫി എടുക്കുന്നതുമെല്ലാം വിഡിയോയിൽ കാണാൻ സാധിക്കും.

അമ്മയുടെ പ്രോഗ്രാം നടക്കുന്ന റിഹേഴ്സൽ ക്യാമ്പിലാണ് താരം മമ്മൂക്കയെ കണ്ടതും പിണക്കം മാറ്റിയതും. “എന്റെ ജീവിതത്തിലെ ഏറ്റവും മധുരമായ പിണക്കം ഇതായിരുന്നു, ഇണക്കവും..” ശ്രീവിദ്യ വീഡിയോടൊപ്പം കുറിച്ചു.മമ്മൂട്ടിക്ക് ഒപ്പം കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുള്ള ഒരാളാണ് ശ്രീവിദ്യ. 

Scroll to Top