കട്ടതാടി ലുക്കിൽ ദിലീപ്, ജിമ്മിക്കി ഇട്ട് ക്യൂട്ട് ചിരിയുമായി കാവ്യ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ.

ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച കാവ്യ ‘പൂക്കാലം വരവായ്’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ കാവ്യ അവതരിപ്പിച്ച അനുരാധയുടെ ചെറുപ്പകാലം ശ്രദ്ധിക്കപെട്ടു.’ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലാണ് ആദ്യം നായികയായി വേഷമിട്ടത്.2009 ൽ വിവാഹം,2011 മേയ് മാസത്തില്‍ നിഷാല്‍ചന്ദ്രയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി.തുടര്‍ന്ന 2016 നവംമ്പര്‍ 25ന് ചലച്ചിത്രതാരം ദിലീപിനെ വിവാഹം ചെയ്തു

.വിവാഹശേഷം താരം സിനിമയിൽ സജീവമല്ല, എങ്കിലും അത്യാവശം പൊതുപരിപാടികളിൽ പങ്കെടുക്കാറുണ്ട്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. സിനിമയിലേക്ക് ഇനി എന്നാണ് തിരിച്ച് വരുന്നത് എന്ന ചോദ്യം ആരാധകർ സ്ഥിരം ചോദിക്കാറുണ്ട്.അതുപോലെ തന്നെ ഇരുവർക്കും മഹാലക്ഷ്മി എന്ന മകൾ കൂടെയുണ്ട്. ആദ്യമൊന്നും മകളുടെ ചിത്രങ്ങൾ പങ്കുവെക്കാറില്ലായിരുന്നു. എന്നാൽ എപ്പോൾ മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാരുണ്ട്. മകളുടെ ബർത്ത്ഡയും മറ്റ് വിശേഷങ്ങളും ഇവർ ആഘോഷിക്കാറുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരങ്ങളുടെ ഫോട്ടോയാണ്.കട്ടത്താടി ലുക്കിലുള്ള ദിലീപിനെയാണ് ചിത്രത്തില്‍ കാണുന്നത്. വോയ്സ് ഓഫ് സത്യനാഥന് വേണ്ടിയാണോ ഈ ലുക്കെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. ജിമിക്കിയിട്ട് ചിരിച്ച മുഖത്തോടെയായാണ് കാവ്യയും ഫോട്ടോയിൽ ഉള്ളത്.ഇരുവരും ചുവപ്പ് കളർ ഡ്രസിലാണ് ഉള്ളത്. ഫോട്ടോസ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. താരങ്ങളുടെ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Scroll to Top