ഒരുമിച്ചുള്ള ജീവിതത്തിന് ഞാന്‍ കാത്തിരിക്കുകയാണ്; ജീവിതപങ്കാളിയെ പരിചയപ്പെടുത്തി ശ്രീവിദ്യ !!

യുവനടിമാരിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ശ്രീവിദ്യ ചുവട് വയ്ക്കുന്നത്. പിന്നീട് പല ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട് എങ്കിലും ആദ്യം ആയി ശ്രീവിദ്യ വൈറൽ ആകുന്നത്, ഒരു പ്രാങ്ക് വീഡിയോയിലൂടെയാണ്.പിന്നീട് പല തവണ പ്രാങ്കിൽ പെട്ട ശ്രീവിദ്യ ഇപ്പോൾ സ്റ്റാർ മാജിക്ക് താരം കൂടിയാണ്. ഒരു പഴയ ബോംബ് കഥ, മാഫി ഡോണ തുടങ്ങിയ സിനിമകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.സോഷ്യല്‍ മീഡിയയിലും ശ്രീവിദ്യ ശ്രദ്ധേയയാണ്. താരത്തിന് ധാരാളം ഫോളോവേഴ്‌സുണ്ട്. സ്റ്റാര്‍ മാജിക്കിലെത്തിയതോടെ ശ്രീവിദ്യയെ കൂടുതല്‍ പേര്‍ തിരിച്ചറിയാന്‍ തുടങ്ങുകയായിരുന്നു. കുസൃതിയും കുറുമ്പുമൊക്കെയാണ് ശ്രീവിദ്യയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.

മറയില്ലാതെ സംസാരിക്കുന്ന ശ്രീവിദ്യ പറയുന്ന മണ്ടത്തരങ്ങള്‍ സ്റ്റാര്‍ മാജിക്കിലെ ഹിറ്റ് ഫാക്ടറുകളിലൊന്നാണ്.ഇപ്പോൾ ശ്രീവിദ്യ വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. തന്റെ പ്രീ എൻഗേജ്മെന്റു ടീസർ താരം യൂ ട്യൂബ് ചാനലില്‍ പങ്കുവച്ചു. ‘വെൻ തിരോന്തരം മെറ്റ് കാസർഗോഡ് ഇൻ കൊച്ചി’ എന്നാണ് വിഡിയോയ്ക്ക് പേര് നൽകിയിരിക്കുന്നത്. വരന്റെ പേരോ മറ്റു വിവരങ്ങളോ പങ്കുവെച്ചിട്ടില്ല.പ്രണയത്തിലാണെന്നും വിവാഹം ഉടനെ ഉണ്ടാവുമെന്നും ശ്രീവിദ്യ പറഞ്ഞിരുന്നുവെങ്കിലും ചെറുക്കനെ പരിചയപ്പെടുത്തിയിരുന്നില്ല.ഇപ്പോഴിതാ വരനെ പരിചയപെടുത്തിയിരിക്കുകയാണ് താരം.യുവസംവിധായകനായ രാഹുൽ രാമചന്ദ്രനാണ് ഭാവി വരൻ.ആറ് വർഷത്തോളമായി ഇരുവരും തമ്മിൽ പ്രണയത്തിലാണ്.

ജീം ബും ബാ എന്ന സിനിമയുടെ സംവിധായകനാണ് രാഹുൽ.ജനുവരി 22-ന് ഇരുവരുടെയും വിവാഹ നിശ്ചയം നടക്കാൻ പോവുകയാണെന്നും അറിയിച്ചു. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നതെന്നും പറഞ്ഞു. ഏറെ ആവേശത്തോടെ എന്‍റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നു. 2023 ജനുവരി 22 ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവണം. ലഭിച്ച മെസേജുകള്‍ക്കെല്ലാം നന്ദി. എല്ലാവരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു, രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രതിശ്രുത വരനെ പരിചയപ്പെടുത്തിക്കൊണ്ട് തന്‍റെ യുട്യൂബ് ചാനലിലൂടെ ഒരു വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട് ശ്രീവിദ്യ.

ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. അതിലെ ഉയര്‍ച്ചകളും താഴ്ചകളും തര്‍ക്ക വിതര്‍ക്കങ്ങളുമെല്ലാം എന്‍റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശ്രീവിദ്യ, മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള്‍ ഇതുവരെ കണ്ട എല്ലാ സ്ഥലങ്ങള്‍ക്കും ഇനി കാണാനിരിക്കുന്ന സ്ഥലങ്ങള്‍ക്കും അഭിവാദ്യം ചൊല്ലിക്കൊണ്ട് ഞാന്‍ പറയട്ടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഇനിയും ഇനിയും, എന്നാണ് വിവാഹ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ രാഹുല്‍ കുറിച്ചിരിക്കുന്നത്.

Scroll to Top