63 ലക്ഷത്തിന്റെ എസ് യുവി സ്വന്തമാക്കി ബാലു, ഫോട്ടോസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

63 ലക്ഷത്തിന്റെ എസ് യുവി സ്വന്തമാക്കി ബാലു വർഗീസ്.ലക്‌സസിന്റെ ഹൈബ്രിഡ് എസ്‍യുവി പ്രീമിയം സെക്കൻഡ് ഹാൻഡ് കാർ വിതരണക്കരായ റോഡ് വേയ്‌സിൽ നിന്നാണ് താരം ലെക്സസ് എൻഎക്സ് 300 എച്ച് സ്വന്തമാക്കിയത്.100 കിലോമീറ്റർ വേഗം കൈവരിക്കാൻ വൊറും 9.2 സെക്കൻഡ് മാത്രം മതി.താരം കാർ സ്വന്തമാക്കിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വർഗീസ്. ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വർഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.താൻ അച്ഛനായ വിവരം ബാലു അറിയിച്ചിരുന്നു.താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.

Scroll to Top