‘പേൾസ് ആൻഡ് ഡ്രീംസ്’ ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ശ്രിന്ദ !!!

1983 എന്ന നിവിൻ പോളി ചിത്രത്തിലൂടെ ആരാധകർ ഏറ്റെടുത്ത താരമാണ് ശ്രിന്ദ. നിവിൻ പോളിയുടെ നായികയായി എത്തിയ കഥാപാത്രം ശ്രിന്ദയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു. 2010 ൽ ഫോർ ഫ്രെണ്ട്സ് എന്ന സിനിമയിലൂടെ ആണ് ശ്രിന്ദ അഭിനയ രംഗത്തേക്ക് എത്തുന്നത്. 22 ഫീമയിൽ കോട്ടയം എന്ന സിനിമയിലെ ജിൻസി എന്ന കഥാപാത്രമാണ് ശ്രിന്ദക്ക് കൂടുതൽ അവസരങ്ങൾ നേടിക്കൊടുത്തത്.

ഡബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും ഏറെ ശ്രദ്ധ നേടുവാൻ താരത്തിനു സാധിച്ചു. പാ പം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നതാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന കുറച്ച് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുന്നത്. വേറിട്ട ലുക്കിലാണ് താരം ചിത്രങ്ങളിലുള്ളത്. അതീവ സുന്ദരിയായിട്ടാണ് താരം ഫോട്ടോയിൽ. നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.

Scroll to Top