“എൻ്റെ പ്രണയം” ; പ്രണയാതുരമായ ചിത്രം പങ്കുവെച്ച് ശ്രുതി ലക്ഷ്മി !!! വൈറൽ ഫോട്ടോസ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ശ്രുതിലക്ഷ്മി. ബാലതാരമായി അരങ്ങേറിയ താരം ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റോമിയോ എന്ന ചിത്രത്തിലൂടെയാണ് നായികയായി മാറുന്നത്. നടി ലിസി ജോസിന്റെ മകളാണ് ശ്രുതി ലക്ഷ്മി.ശ്രീലയ എന്നാണ് ശ്രുതിയുടെ മൂത്ത ചേച്ചിയുടെ പേര്. ശ്രുതി ജോസ് എന്നാണ് നടിയുടെ യഥാർത്ഥ പേര്. മികച്ച നടിക്കുള്ള ടെലിവിഷൻ അവാർഡ് കരസ്ഥമാക്കിയ താരം കൂടിയാണ് ശ്രുതി. 2000 വർഷത്തിൽ സംപ്രേക്ഷണം ചെയ്ത നിഴലുകൾ എന്ന പരമ്പരയിലൂടെ ആയിരുന്നു താരം ബാലതാരമായി സീരിയൽ മേഖലയിൽ അരങ്ങേറുന്നത്. ഇപ്പോൾ കോമഡി ഉത്സവം എന്ന പരിപാടിയുടെ അവതാരിക ആണ് താരം. ഇതിനുപുറമേ സ്വന്തം സുജാത എന്ന ടെലിവിഷൻ പരമ്പരയിലും താരം അഭിനയിക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം തൻറെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

“മൈ ലവ്” എന്ന അടിക്കുറിപ്പ് ചേർത്തുകൊണ്ടാണ് താരം ചിത്രങ്ങൾ എല്ലാം തന്നെ പങ്കുവെച്ചിരിക്കുന്നത്. ഭർത്താവിനൊപ്പമുള്ള പ്രണയാതുരമായ ചിത്രങ്ങളാണ് പങ്കുവെച്ചത് . 2016 വർഷത്തിലായിരുന്നു നടി വിവാഹിതയായത്. ഡോക്ടർ ആവിൻ ആൻ്റോ ആയിരുന്നു വരൻ.

Scroll to Top