ഈശ്വരൻ ഇഷ്ടമുള്ളവരെ വേഗം വിളിക്കും എന്ന് പറഞ്ഞത് ഇതിനാണോ,വേദനയോടെ അൽസാബിത്ത്.

ജൂഹി റസ്താഗിയുടെ അമ്മ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ വിട പറഞ്ഞിരുന്നു. നിരവധി പേരാണ് അനുശോചനങ്ങൾ അറിയിച്ചത്. ഇപ്പോഴിതാ വൈറൽ ആകുന്നത് അൽസബിത്തിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ ഇവരെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നു.കുറിപ്പിൽ പറയുന്നത് ഇങ്ങനെ,സ്നേഹനിധിയായ ആന്റി. അൽസൂ എന്ന സ്നേഹത്തോടെയുള്ള ആ വിളി നിലച്ചു. ഈശ്വരൻ ഇഷ്ടമുള്ളവരെ വേഗം വിളിക്കും എന്നെപ്പോഴും ആന്റി പറഞ്ഞത് ഇതാണോ ?’ലെച്ചുവിന്റെ കൂടെ ഉപ്പും മുളകിൽ സഹോദരൻ കേശു ആയാണ് അൽസബിത്ത് എത്തുന്നത്. നിരവധി പേരാണ് ഈ ദുഃഖത്തിൽ പങ്കു ചേർന്നത്.കുരീക്കാട് ആളൂപ്പറമ്പിൽ പരേതനായ രഘുവീർ ശരണിന്റെ ഭാര്യ ഭാഗ്യലക്ഷ്മി (56) ആണ് മ രിച്ചത്.

ശനിയാഴ്ച രാവിലെ 11.45ഓടെ ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിന് മുന്നിലാണ് അ പകടം ഉണ്ടായത്.ഉപ്പും മുളകും പരമ്പരയില്‍ ലച്ചു എന്ന കഥാപാത്രത്തേയാണ് റൂഹി അവതരിപ്പിക്കുന്നത്. പകുതി മലയാളിയും പകുതി രാജസ്ഥാനിയുമാണ് ജൂഹി റുസ്തഗി. ജൂഹിയുടെ അച്ഛനായ രഘുവീര്‍ ശരണ്‍ റുസ്തഗിയ്ക്ക് എറണാകുളത്ത് ബിസിനസായിരുന്നു. എന്നാണ് പേര്. അച്ഛന് കേരളവും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നതിനാല്‍ ഒരു മലയാളി പെണ്‍കുട്ടിയെത്തന്നെ തേടിപ്പിടിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് താരം നേരത്തേ പറഞ്ഞിരുന്നു. ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി.

Scroll to Top