എന്റെ അമ്മ ആദ്യമായി എന്നെക്കാൾ കൂടുതൽ മറ്റൊരാളെ സ്നേഹിക്കുന്നു : സൗഭാഗ്യ.

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ കപ്പിളായ സൗഭാഗ്യ വെങ്കടേഷും അർജുന്‍ സോമശേഖരനും.

നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് ഇവര്‍. ആഗ്രഹിച്ചത് പോലെ തന്നെയായി മകള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ച സന്തോഷത്തിലാണ് താര കല്യാണ്‍.കഴിഞ്ഞ ദിവസങ്ങളിൽ താരത്തിന്റെ പുതിയ ഫോട്ടോസ് വൈറൽ ആയിരുന്നു. നാല് തലമുറകൾ ഉൾകൊള്ളുന്ന ചിത്രം.അമ്മ താരാ കല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയ്ക്കും ഒപ്പമുള്ള സൗഭാഗ്യയുടെയും മകളുടെയും കിടിലന്‍ ഫോട്ടോഷൂട്ട് ആയിരുന്നു.

കഴിഞ്ഞ ദിവസം ആയിരുന്നു സുദർശനയുടെ നൂല് കെട്ട് ചടങ്ങ്. ചടങ്ങിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആയിരുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ പോസ്റ്റാണ്. അമ്മയ്ക്കും മകൾക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തത്.അമ്മയോടൊപ്പം സുദയ്ക്കായുള്ള ജീവിതമാണ് എന്റേത്,എന്റെ അമ്മ ഇതാദ്യമായാണ് എന്നേക്കാൾ കൂടുതൽ മറ്റൊരാളെ സ്നേഹിക്കുന്നത്’ എന്ന ക്യാപ്ഷൻ ആണ് നൽകിയിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

PHOTOS

Scroll to Top