ജൂനിയർ എൻ ടി ആർ പറഞ്ഞ കേരളം ജന്മം നൽകിയ വിസ്മയിപ്പിക്കുന്ന അതുല്യപ്രതിഭകൾ ആരൊക്കെ ആണെന്ന് അറിയണ്ടേ?

അനന്തപുരിയെ ആവേശത്തിലാഴ്ത്തി ആർ ആർ ആർ ചിത്രത്തിന്റെ സംവിധായകൻ എസ് എസ് രാജമൗലിയും തെലുങ്കിലെ സൂപ്പർ താരങ്ങളായ രാംചരണും ജൂനിയർ എൻ ടി ആറും. ആർ ആർ ആർ ചിത്രത്തിന്റെ പ്രമോഷന്റെ പ്രചാരണാർത്ഥമാണ് തിരുവനന്തപുരത്ത് എത്തിയത്. പ്രചാരണ പരിപാടിയിൽ ടോവിനോ തോമസും അതിഥിതാരമായി എത്തിയത്. ആരാധകർ ആവേശത്തോടെയാണ് ടോവിനോയെ വരവേറ്റത്. ആർ ആർ ആർ സംവിധായകൻ രാജമൗലിയും പ്രമോഷന്റെ ഭാഗമായി എത്തിയിട്ടുണ്ടായിരുന്നു.ബാഹുബലിയുടെ വന്‍വിജയത്തിന് ശേഷം ആർആർആറുമായി രാജമൗലി വീണ്ടുമെത്തുമ്പോൾ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. ആര്‍ആര്‍ആര്‍ സംവിധായകന്‍ എസ്.എസ്. രാജമൗലി, അഭിനേതാക്കളായ റാം ചരണ്‍, ജൂനിയര്‍ എൻടിആറും ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബു പിക്‌ചേര്‍സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. മിന്നൽ മുരളി ചിത്രത്തെ പ്രകീർത്തിച്ച രാജമൗലി ടോവിനോയെ ചേർത്തു നിർത്തി ആലിംഗനം ചെയ്യാനും മറന്നില്ല.2022 ജനുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

ജൂനിയർ എൻ ടി ആർ മലയാള സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ടോവിനോ തോമസ് എന്നിവരുടെ പേരെടുത്തു പറഞ്ഞ അദ്ദേഹം കേരളം എന്ന മണ്ണ് വിസ്മയിപ്പിക്കുന്ന അഭിനയ പ്രതിഭകൾക്കാണ് ജന്മം നൽകിയിരിക്കുന്നത് എന്നും കൂട്ടി ചേർത്തു. മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ കടുത്ത ആരാധകനാണ് താനെന്നു തുറന്നു പറഞ്ഞിട്ടുള്ള താരമാണ് ജൂനിയർ എൻ ടി ആർ. കൊരടാല ശിവ ഒരുക്കിയ ജനത ഗാരേജ് എന്ന ചിത്രത്തിൽ മോഹൻലാൽ – ജൂനിയർ എൻ ടി ആർ ടീം ഒന്നിച്ചു അഭിനയിച്ചിരുന്നു.

Scroll to Top