കൊല്ലം സുധിയുടെ ഭാര്യക്കും മക്കൾക്കും വീട് വെക്കാൻ ഓഹരി ഇഷ്ടദാനം നൽകി ബിഷപ്പ് നോബിൾ.

മലയാളത്തിന്റെ പ്രിയ കലാകാരൻ കൊല്ലം സുധിയ്ക്ക് ആഗ്രഹം പോലെ തന്നെ വീട് ആകുന്നു. തന്റെ മക്കളുടെ പേരിൽ വീടിന് വേണ്ടിയുള്ള വസ്തു ആയി കഴിഞ്ഞിരിക്കുന്നു.സുധിയുടെ കുടുംബത്തിന് വീടു വയ്ക്കാന്‍ സ്ഥലം തന്റെ ഓഹരിയിൽ നിന്നാണ് ബിഷപ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ നൽകിയത്.7 സെന്റ് സ്ഥലമാണ് നൽകിയത്.സ്ഥലം റജിസ്ട്രര്‍ കഴിഞ്ഞിരിക്കുകയാണ്.ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിക്ക് വീടൊരുങ്ങുക. കേരള ഹോം ‍ഡിസൈൻസ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേർന്നാണ് സുധിക്കായി സൗജന്യമായി വീട് പണിതുകൊടുക്കുന്നത്.

ഇതേക്കുറിച്ച് ബിഷപ്പ് നോബിൾ സംസാരിച്ചത് ഇങ്ങനെ,എന്റെ കുടുംബസ്വത്തില്‍ നിന്നും ഏറ്റവും മനോഹരമായ സ്ഥലമാണ് സുധിക്കായി നല്‍കിയത്. എന്റെ വീട് പണിയുന്നതും ഇതിനു തൊട്ടരികിലാണ്. റജിസ്ട്രേഷൻ പൂർണമായും കഴിഞ്ഞു. സുധിയുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നൽകിയത്. വീടു പണി ഉടൻ തുടങ്ങും. എന്റെ ഏക്കർ കണക്കിനുള്ള ഓഹരിയിൽ നിന്നും അർഹതപ്പെട്ടവർക്ക് ആണ് നൽകുന്നത്.

ഇദ്ദേഹം മൂത്താമകനും ഭാര്യക്കും ഇതിന്റെ ഡോക്യുമെന്റ്സ് കൈമാറി.ഈ നിമിഷത്തിൽ രേണു പറഞ്ഞത് ഇങ്ങനെ, സുധി ചേട്ടന്റെ ആത്മവ് ഇവിടെ തന്നെയുണ്ട്. സന്തോഷിക്കുന്നുണ്ടാകും.സുധിച്ചേട്ടന്റെ സ്വപ്നമാണ് സഫലമാകുന്നതെന്നും ഇതൊന്നും കാണാൻ അദ്ദേഹം ഇല്ല എന്നതാണ് വിഷമകരമായ കാര്യമാണ്.സുധിച്ചേട്ടന്റെ സാന്നിധ്യം ഇവിടെയുണ്ട്.മരിക്കുന്നതിനു തൊട്ടുമുമ്പും അദ്ദേഹം വീടുവയ്ക്കുന്ന കാര്യമാണ്.

Scroll to Top