‘വയര്‍ കണ്ടതില്‍ വിഷമിക്കുന്നവരോട് ഒരു ചോദ്യം’;വൈറലായി ബിഗ് ബോസ് താരം ദേവുവിന്റെ മറുപടി !!

ബിഗ് ബോസ് മലയാളം സീസണ്‍ 5ലൂടെ മലയാളികള്‍ പരിചയപ്പെട്ട താരമാണ് വൈബര്‍ ഗുഡ് ദേവു എന്ന ശ്രീദേവി.ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ഏറ്റവും കൂടുതല്‍ ഞെട്ടലുണ്ടാക്കിയ എവിക്ഷന്‍ ഒരുപക്ഷെ ദേവുവിന്റേതായിരിക്കും.ദേവുവിനെ പോലൊരാള്‍ പുറത്താകാന്‍ പാടില്ലായിരുന്നുവെന്ന് ആരാധകരും സോഷ്യല്‍ മീഡിയയിലും ഒരുപോലെ പറഞ്ഞിരുന്നു.. ഇപ്പോഴിതാ ഒരു ഫോട്ടോയ്‍ക്ക് വന്ന മോശം കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് ദേവു .കഴിഞ്ഞ ദിവസം ദേവു പങ്കുവച്ച ചിത്രങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു.

ചിത്രങ്ങളില്‍ ദേവു ധരിച്ച വസ്ത്രം ചേരുന്നില്ലെന്നും ദേവുവിന്റെ വയര്‍ ചാടിയെന്നുമൊക്കെയായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.വിമര്‍ശകര്‍ക്ക് മറുപടിയുമായി മറ്റൊരു ഫോട്ടോയുമായി താരം എത്തി. എന്റെ വയര്‍ കണ്ട് വിഷമിക്കുന്ന കുറച്ച് സൊസൈറ്റി മുത്തുമണികളോട് വിനീതമായി ഒരൊറ്റ ചോദ്യം. ഞാൻ എപ്പോഴാണ് നിങ്ങളുടെ കുഞ്ഞമ്മയുടെ മകള്‍ ആയത് എന്നുമാണ് ദേവു എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ദേവുവിന്റെ പുതിയ ഫോട്ടോ ലൈക്ക് ചെയ്‍തിരിക്കുന്നത്.

“കൊല്ലക്കുടിയിൽ സൂചി കുത്താൻ വരരുത് മക്കളെ, ഞാൻ പ്രതികരിക്കും, അതിപ്പോൾ ലീഗലായിട്ടാണ് ആണെങ്കിൽ അങ്ങനെ.. കമന്റ് ഇട്ടവരൊക്കെ അങ്ങ് മിസ്റ്റർ പെർഫെക്ടുകൾ അല്ലേ.. കൊള്ളാമല്ലോ ഈ മാന്യത..”, ഇതായിരുന്നു മറ്റൊരു മറുപടി.നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തുന്നത്.അങ്ങോട്ട് കാണിക്കൂ ചേച്ചി, ഫുള്ള് സപ്പോര്‍ട്ട് എന്നായിരുന്നു ദേവുവിന്റെ പോസ്റ്റിന് ലഭിച്ചൊരു കമന്റ്.

Scroll to Top