ബഷീർ ബഷിയുടെയും സുഹാനയുടെയും പന്ത്രണ്ടാം വിവാഹ വാർഷികം ആഘോഷമാക്കി മഷൂറ !!!

ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മത്സരാർത്ഥി ആയിരുന്നു ബഷീർ ബഷി. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു. രണ്ടു തവണ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ബഷീർ ബഷിയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ആദ്യ ഭാര്യ സുഹാനയാണ് തന്‍റെ വിജയങ്ങൾക്ക് പിന്നിലെന്നും സന്തോഷകരമായ ജീവിതം തുടരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. തുടർന്ന് യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ ഒത്തിരി ആരാധകർ താരത്തെ തേടിയെത്തി.

കൂടാതെ ഭാര്യമാരായ മഷൂറയും, സുഹാനയും കൂടെ ഓരോ യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ കുടുംബത്തിന്റെ ആരാധക വൃന്ദം കൂടി.ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. ഇപ്പോഴിതാ സുഹാനയോടൊത്തുള്ള വിവാഹവാർഷികമാണ് ബഷീർ ആഘോഷിക്കുന്നത്, പന്ത്രണ്ടാം വിവാഹ വാർഷികത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചു കഴിഞ്ഞു. ഞങ്ങളുടെ 12-ാം വിവാഹവാർഷികത്തിൽ ഞങ്ങളെ സ്മരിച്ച എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട്.മെസ്സേജുകളിലൂടെയും കമന്റുകളിലൂടെയും ആയിരക്കണക്കിന് ആശംസകൾ ലഭിച്ചു.

എന്നാൽ വാർഷിക ആഘോഷങ്ങൾ കാരണം എനിക്ക് ഓരോ വ്യക്തിക്കും തിരികെ സന്ദേശം അയക്കാൻ കഴിഞ്ഞില്ല. നിങ്ങളുടെ മനോഹരമായ വാർഷിക ആശംസകൾക്ക് ഞങ്ങൾ എല്ലാവരും നന്ദി പറയുന്നു. നിങ്ങളുടെ എല്ലാ ആശംസകളും അനുഗ്രഹങ്ങളും ഞങ്ങൾക്ക് ഒരുപാട് അർത്ഥമാക്കുന്നു. എന്റെ എല്ലാ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും നന്ദി.ആഘോഷം കൂടുതൽ ആകർഷകമാക്കിയ എന്റെ ബംഗാർ പെൻജായിക്ക് നന്ദി.- ബഷീർ കുറിച്ചു. യൂട്യൂബ് ചാനലിൽ വിവാഹ വാർഷിക ആഘോഷങ്ങളുടെ വിഡിയോ പങ്ക് വെച്ചിട്ടുണ്ട്.

Scroll to Top