‘അന്നും എന്റെ സാന്നിധ്യം ഉണ്ടായിരുന്നു’; പ്രണയകാല ചിത്രം പങ്കുവച്ച് സുപ്രിയ !!

മലയാള സിനിമ താരം പൃഥ്വിരാജിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ഭാര്യ സുപ്രിയയോടും മലയാളി പ്രേക്ഷകർക്ക് ഉള്ളത്. ഭർത്താവിനെ സഹായിച്ച് സിനിമയുടെ പിന്നണി രംഗത്ത് സജീവമാണ് സുപ്രിയ. മാധ്യമ പ്രവർത്തന ജോലി ഉപേക്ഷിച്ച ശേഷമാണ് സുപ്രിയ സിനിമ മേഖലയിലേക്ക് വന്നത്. ഈ അടുത്തായിരുന്നു സുപ്രിയയുടെ അച്ഛന്റെ മ ര ണം.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോഴിതാ,സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സുപ്രിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പ്രണയകാലത്തെ ഒരു ചിത്രം പങ്കുവെച്ചാണ് സുപ്രിയ എത്തിയിരിക്കുന്നത്.

വിവാഹത്തിനു രണ്ടു വർഷം മുമ്പു തന്നെ പൃഥ്വിരാജ് തന്റെ ജീവിതത്തിലുണ്ടായിരുന്നുവെന്ന സൂചന നൽകി സുപ്രിയ.വിവാഹത്തിനു മുൻപേ തന്നെ പൃഥ്വിയുടെ ജീവിതത്തിലെ പ്രധാന ചടങ്ങിൽ ഒരു നിഴലായി താൻ ഉണ്ടായിരുന്നു എന്ന് സുപ്രിയ പഴയ കാല ചിത്രം പങ്കുവെച്ച് സുപ്രിയ കുറിച്ചു.പോക്കിരി രാജയുടെ ഷൂട്ടിങ് നടക്കുന്ന വേളയിൽ, പൃഥ്വി പുതിയ കാർ സ്വന്തമാക്കിയപ്പോൾ പകർത്തിയ ചിത്രമാണ് ഇത്.സുപ്രിയയുടെ വാക്കുകള്‍ ഇങ്ങനെ :’2009 അല്ലെങ്കില്‍ 2010, വര്‍ഷം കൃത്യമായി ഓര്‍ക്കുന്നില്ല. പോക്കിരി രാജയുടെ ഷൂട്ടിങ് വേളയിലായിരുന്നു പൃഥ്വിരാജ്. ചിത്രത്തില്‍ കാണുന്ന ദ4 കാര്‍ പൃഥ്വിരാജ് സ്വന്തമാക്കിയത് അന്നാണ്. ഔദ്യോഗിക ചിത്രങ്ങളില്‍ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും, അവിടെ എന്റെ സാന്നിധ്യം ഉണ്ടായിരുന്നു’-സുപ്രിയ കുറിച്ചു.

സുപ്രിയയ്ക്ക് വർഷം കൃത്യമായി ഓർമയില്ലെങ്കിലും പോസ്റ്റിനു കമന്റുമായി എത്തിയ ഒരാരാധകന് സുപ്രിയയേക്കാൾ സുപ്രിയയേക്കാൾ ഓർമയുണ്ടായിരുന്നു. വർഷം 2010 ആണെന്നും പൃഥ്വിരാജിന്റെ തേവരയിലെ ഫ്ലാറ്റിലേക്ക് ലൈറ്റ് വാങ്ങാൻ പനമ്പിള്ളി നഗറിലെ കടയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നത് താൻ ഇപ്പോഴും ഓർക്കുന്നുവെന്നും പ്രവീൺ എന്നൊരാൾ കമന്റ് ചെയ്തു. താങ്കൾക്ക് നല്ല ഓർമശക്തിയാണല്ലോ എന്നാണ് ഈ കമന്റിന് സുപ്രിയ മറുപടി നൽകിയത്.2011 ഏപ്രില്‍ 25ന് പാലക്കാട് വച്ചായിരുന്നു പൃഥ്വിരാജ്–സുപ്രിയ വിവാഹം. അലംകൃതയാണ് ഇവരുടെ മകൾ.മാധ്യമപ്രവര്‍ത്തക കൂടിയാണ് സുപ്രിയ. ഒരു അഭിമുഖത്തിനിടെ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതും അടുത്ത സുഹൃത്തുക്കള്‍ ആയി മാറുന്നതും. പിന്നീട് ആ ബദ്ധം പ്രണയത്തിലെത്തുകയായിരുന്നു. പാലക്കാട്ടുകാരിയാണെങ്കിലും മുംബൈയിലാണ് സുപ്രിയ ജനിച്ചത് വളര്‍ന്നതും എല്ലാം.പൃഥ്വിരാജ് പ്രൊഡക്‌ഷൻ‌സിന്റെ ചുമതല സുപ്രിയയ്ക്കാണ്.

Scroll to Top