വെയിലൊക്കെ കണ്ടിട്ടില്ലേ.ഒന്നുമില്ലെന്ന് ഷെയ്ന്‍ നിഗം; മാപ്പ് നല്‍കൂവെന്ന് പരിഹസിച്ച് ജോബി ജോര്‍ജ്ജ് !

മലയാള സിനിമയിൽ യുവനിരയിൽ ശ്രദ്ധേയനാണ് നടൻ ഷെയ്ൻ നി​ഗം.കിസ്മത്ത്, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക്, ഭൂതകാലം, അന്നയും റസൂലും, വെയിൽ തുടങ്ങി ഒരുപിടി സിനിമകളിൽ ഷെയ്ൻ ഇതിനകം അഭിനയിച്ചു.വെയില്‍ സിനിമയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ നടന്‍ ഷെയ്ന്‍ നിഗമിനെ രൂക്ഷമായി പരിഹസിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ്ജ്.റിയലസ്റ്റിക്, എക്സിപിരിമെന്റ് സിനിമകൾ തിയറ്ററിൽ ഓടില്ലെന്നും അത്തരം സിനിമകൾ ഒടിടിക്ക് നൽകണമെന്നും തിയറ്ററിൽ വാണിജ്യ സിനിമകൾ മാത്രമേ വിജയിക്കുള്ളൂ എന്നുമായിരുന്നു ഷെയൻ നി​ഗം പറഞ്ഞത്. ഇക്കൂട്ടത്തിൽ താൻ മുമ്പ് അഭിനയിച്ച വെയിൽ എന്ന സിനിമയെയും ഷെയ്ൻ പരിഹസിച്ചു.

വെയിലിൽ പല സീനുകളിലും വെളിച്ചം പോലുമില്ലെന്നും ഇത്തരം സിനിമകൾ ഒരിക്കലും തിയറ്ററിൽ ഓടില്ലെന്നും നടൻ പറഞ്ഞു.ബര്‍മുഡ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ഷെയിന്റെ പരാമര്‍ശം. ഒന്നുകില്‍ ചിരിപ്പിക്കണം, അല്ലെങ്കില്‍ വിഷ്വല്‍ ട്രീറ്റ് നല്‍കുന്നതാകണം. റിയലിസ്റ്റിക് സിനിമകള്‍ മാത്രം ഉണ്ടായിട്ട് കാര്യമില്ല. കെ.ജി.എഫ്, ആര്‍.ആര്‍.ആര്‍ പോലുള്ള സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുതലാകുന്നത്.’നമ്മളെപ്പോലത്തെ റിയലിസ്റ്റിക് പടവും കൊണ്ട് വരുമ്പോഴുള്ള പ്രശനമെന്തെന്നാൽ ഇത് ഇരിങ്ങാലക്കുടയിൽ വെറുതെ കൊണ്ട് ക്യാമറ വെച്ചാലും കിട്ടും. വെയിലൊക്കെ കണ്ടിട്ടില്ലേ. ഒന്നുമില്ല. പല ഫ്രെയ്മിലും വെളിച്ചം പോലുമില്ല. അപ്പോൾ‌ പിന്നെ അങ്ങനത്തെ പടം കാണാൻ തിയറ്ററിൽ ആളുകൾ വരുന്നത് തന്നെ അത്ഭുതമായാണ് ഞാൻ കാണുന്നത്. ട്രെൻഡ് അതാണ്. സീരിയസ് പടം ചെയ്യുക, എക്സ്പിരിമെന്റ് പടം ചെയ്യുക.

അത് ഒടിടിക്ക് കൊടുക്കുക’ ‘പ്രശ്നമില്ലാതെ അടുത്ത കൊമേഴ്ഷ്യൽ പടം ചെയ്ത് തിയറ്ററിൽ കൊടുക്കുക. അതാണ് ഞാൻ മനസ്സിലാക്കുന്ന സേഫ് കളി. അല്ലാതെ തിയറ്ററിലേക്ക് വെയിൽ പോലത്തെ സിനിമകൾക്ക് ആൾക്കാരെ കൊണ്ട് വരിക എന്ന് പറഞ്ഞാൽ ഞാൻ എങ്ങനെ പണി എടുത്തിട്ടും കാര്യമില്ല,’ ഷെയ്ൻ നി​ഗം പറഞ്ഞതിങ്ങനെ.ഷെയിനിന്റെ വിഡിയോ പങ്കുവെച്ച് മറുപടിയുമായി എത്തിയിരിക്കുകയന വെയിൽ സിനിമയുടെ നിർമാതാവ് ജോബി ജോർജ്.’മാപ്പു നൽകൂ മഹാമതേ മാപ്പു നൽകൂ ഗുണനിധേ. മാലകറ്റാൻ കനിഞ്ഞാലും ദയാവാരിധേ. ഉദ്ധതനായ് വന്നോരെന്നിൽ കത്തിനിൽക്കുമഹംബോധം. വർദ്ധിതമാം വീര്യത്താലെ ഭസ്മമാക്കി ഭവാൻ,’ എന്ന വരികളാണ് ഷെയ്നിന്റെ വീഡിയോയ്ക്കൊപ്പം ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.ഷെയ്നും ജോബി ജോർജും തമ്മിൽ വെയിലിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു.

Scroll to Top