ഇയാളുടെ ഹൃദയം എന്താ കല്ലാണോ, ഇന്ദ്രൻസിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് സുരഭി ലക്ഷ്മി.

മലയാളത്തിലെ ഒരു ചലച്ചിത്ര ടെലിവിഷൻ അഭിനേത്രിയാണു സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരം സുരഭിക്ക് ലഭിച്ചു. ഇരുപതിലേറെ മലയാളചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കഥയിലെ രാജകുമാരി എന്ന ടെലിവിഷൻ പരമ്പരയിലും ഏതാനും പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇവർ മീഡിയാ വൺ ചാനലിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന എം80 മൂസ എന്ന ഹാസ്യപരമ്പരയിലെ ഒരു മുഖ്യകഥാപാത്രമായ പാത്തുമ്മയായിട്ടാണ് ജനപ്രീതിയാർജിക്കുന്നത്.സുവർണ തിയേറ്റേഴ്സിന്റെ യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനു 2010 ലും കെ. വിനോദ്കുമാർ വളാഞ്ചേരി സംവിധാനം ചെയ്ത ബോംബെ ടെയ്‌ലേഴ്‌സ് എന്ന നാടകത്തിലെ അഭിനയത്തിനു 2016 ലും സുരഭിക്ക് മികച്ച നടിക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു . അബുദാബി തിയേറ്റർ ഫെസ്റ്റിലും മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ലോക്ഡൗൺ സമയത്തുള്ള വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെച്ചിരുന്നു. ഇപ്പോഴിത വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ്.സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഇന്ദ്രൻസ് ചേട്ടൻഒപ്പമുള്ള നിന്നുള്ള രസകരമായ വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ വേഷത്തിലാണ് ഇരുവരും വീഡിയോയിൽ ഉള്ളത്. ‘ഇയാളുടെ ഹൃദയം കല്ലാണോ,’ എന്ന കാപ്ഷനോട് കൂടിയാണ് സുരഭി ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. ‘ഇത്രയും പാവമായ ഒരാളുടെ ഹൃദയം കല്ലാണെന്ന് പറഞ്ഞുവല്ലോ, ഇങ്ങനെ ഒന്നും പറയല്ലേ‘ എന്നൊക്കെയാണ് കമന്റുകൾ.എന്തായാലും വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.

Scroll to Top