ഇവിടെ അടിയന്തരാവസ്ഥയില്ല ഏമാനെ, അധികാരഭ്രമം തലയ്ക്ക് പിടിച്ച ഇവരുടെ പേരോ ജനസേവകരെന്നും : വൈറൽ കുറിപ്പ്.

കഴിഞ്ഞ ദിവസം വൈറൽ ആയ വാർത്ത ആയിരുന്നു മീൻ വില്പന ചെയ്ത് കൊണ്ടിരുന്ന അമ്മയുടെ മീനും പാത്രവും പോലീസ് അധികാരികൾ എടുത്ത് എറിഞ്ഞത്. ഈ വാർത്ത രോക്ഷത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. ഇപ്പോഴിതാ വൈറൽ ആകുന്നത് സി എസ് സുരാജിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ ഇവിടെ അടിയന്തരാവസ്ഥയില്ല ഏമാനെ, അധികാരഭ്രമം തലയ്ക്ക് പിടിച്ച ഇവരുടെ പേരോ ജനസേവകരെന്നും പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,അടിയന്തരാവസ്ഥയല്ലിവിടെ ഏമാനെ! അധികാര ഭ്രമം തലയ്ക്ക് പിടിച്ച് ഹാലിളകിയ ഇങ്ങനെയൊരു സേന ലോകത്ത് മറ്റെവിടെയുമുണ്ടാവാനിടയില്ല.പേരോ?ജനസേവകരെന്ന്!1956 മുതൽ ഇന്ന് വരെയുള്ള കേരളാ പോലീസിന്റെ പ്രവർത്തനങ്ങളെടുത്തൊന്ന് അളന്നു തിട്ടപ്പെടുത്തി നോക്കിയാൽ, ജനങ്ങൾക്കായി ചെയ്ത സേവനങ്ങളേക്കാളും, ജനങ്ങൾക്ക് നേരെ ഇവർ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾ തന്നെയാവും കൂടുതലെന്ന് കാണാൻ കഴിയും. മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്ന സംഘങ്ങളെ ബാൻ ചെയ്യുകയാണ് വേണ്ടതെങ്കിൽ, അപ്രകാരം പിരിച്ചു വിടേണ്ട സംഘങ്ങളുടെ പട്ടികയിൽ, ആദ്യ സ്ഥാനത്ത് തന്നെയുണ്ടാവും കേരളാ പോലിസ്!ഇന്നിതാ ഗവണ്മെന്റ് നടപ്പിലാക്കുന്ന യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത, ലോക്ക്ഡൗൺ എന്ന ക്രൂര വിനോദത്തിൽ, സംസ്ഥാനത്ത് കിടന്ന് അഴിഞ്ഞാടുകയാണീ സംഘം.നിരപരാധികൾക്ക് പെറ്റി എഴുതി കൊടുക്കുന്നതും, അവരത് ചോദ്യം ചെയ്താൽ കൂടുതൽ വകുപ്പുകൾ ചുമത്തി അവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്നതും, പാവപ്പെട്ട ജന വിഭാഗങ്ങളെ തെറി വിളിച്ചും, അടിച്ചും തൊഴിച്ചും, തങ്ങളുടെ അധികാര വമ്പ് അവർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നതും, കച്ചവട സ്ഥാപനങ്ങൾ നശിപ്പിക്കാൻ നോക്കുന്നതും, നിസ്സാര കാര്യങ്ങൾക്ക് പോലും ജനങ്ങളെ തീവ്രവാദികളെന്നോണം സമൂഹത്തിലൂടെ വലിച്ചിഴച്ച് കൊണ്ടു പോവുന്നതുമെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി നമ്മൾ കേരളത്തിൽ കണ്ടു കൊണ്ടിരിക്കുന്ന രംഗങ്ങളാണ്.ഇന്നിതാ.

മറ്റൊരു പാവം കൂടി അതിനിരയാക്കപ്പെട്ടിരിക്കുന്നു..മറ്റേതൊരാളെ പോലെയും അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം ഈ അമ്മയ്ക്കുമിവിടെയുണ്ട്, പോലീസിനാൽ അതില്ലാതെയാക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇവിടെയുള്ള ഓരോ പൗരന്മാർക്കുമതുണ്ട്!എന്നിട്ടുമെന്തിനാണ് നിങ്ങളീ പാവങ്ങളെയിങ്ങനെ ദ്രോഹിച്ചു കൊണ്ടിരിക്കുന്നത്? എന്ത് മാനസിക ഉല്ലാസമാണ് നിങ്ങൾക്കിതിൽ നിന്നും ലഭിക്കുന്നത്? ആരാണ് നിങ്ങളോടിതെല്ലാം ചെയ്യാനാവവശ്യപ്പെടുന്നത്?ഇവിടെ അടിയന്തരാവസ്ഥയല്ലെന്ന് പറയാൻ, പോലിസ് രാജില്ലെന്ന് പറയാൻ ഇനിയുമെന്തിന് നമ്മൾ മടിക്കണം?!എക്സിക്യൂട്ടീവിൽ കിടക്കുന്ന ഈ വിഭാഗത്തെ നിയന്ത്രിക്കേണ്ട ബാധ്യത, ലെജിസ്ലേറ്റീവിൽ കിടക്കുന്ന “തമ്പുരാക്കന്മാർ”ക്കുണ്ട്. അവരാ പണി ചെയ്യുന്നില്ലെങ്കിൽ, നമ്മളും നമ്മുടെ ശബ്ദവുമല്ലാതെ മറ്റൊന്നുമില്ല ഇതിനൊരു പരിഹാരം!കോവിഡും, അതിന്റെ പേരിലിവിടെ നടപ്പിലാക്കി കൊണ്ടിരിക്കുന്ന അശാസ്ത്രീയ നിയന്ത്രണങ്ങളും കാരണം അല്ലെങ്കിലേ ജനങ്ങളിവിടെ പൊറുതി മുട്ടിയിരിക്കുകയാണ്. അതിനിടയിൽ ജനങ്ങളെ സേവിക്കാനെന്ന പേരിൽ, ജനങ്ങളുടെ തന്നെ അഭിമാനത്തിനും, അവകാശങ്ങൾക്കും, നേരെ അക്രമങ്ങൾ അഴിച്ചു വിട്ടു കൊണ്ടിരിക്കുന്ന ഒരു സംഘത്തെ കൂടി സഹിക്കാനാവില്ല.ഇനിയെങ്കിലും നിങ്ങളുടെ കിരാത വാഴ്ച്ചയിവിടെ അവസാനിപ്പിക്കണം. അല്ലാത്ത പക്ഷം “ജനങ്ങൾക്ക് വേണ്ടിയെന്ന” ടാഗ് ലൈനെങ്കിലും നിങ്ങളുപേക്ഷിക്കാൻ തയ്യാറാവണം!

Scroll to Top