ജനപിന്തുണ അറിയാൻ സാധിച്ചല്ലോ, റോബിൻ ഇപ്പോൾ പുറത്തായത് നന്നായി : സുരാജ് വെഞ്ഞാറമൂട്.

ബിഗ്ബോസിൽ വീട്ടിൽ വീക്കിലി ടാസ്കിൽ റോബിനും റിയാസും തമ്മിലുണ്ടായ പ്രശ്‌നത്തിനിടെ റോബിന്‍ റിയാസിന്റെ മുഖത്ത ടിച്ചു.ഇതിന് പിന്നാലെ ബിഗ്ഗ്ബോസ് റോബിനെ സീക്രട്ട് റൂമില്‍ അ ടച്ചു. അതിന് ശേഷമാണ് ഒടുവിൽ റോബിൻ പുറത്താക്കുന്നത്.ലാലേട്ടൻ എത്തിയ ദിവസം ആയിരുന്നു റോബിന്റെ പുറത്താക്കൽ. ഒരുപാട് പ്രതീക്ഷകൾ ഉള്ള മത്സരാർഥി ആയിരുന്നുവെന്നും എന്നാൽ എല്ലാം താളംതെറ്റിയെന്നും ലാലേട്ടൻ പറഞ്ഞു. ലാലേട്ടന്റെ അടുത്ത് നിന്നും ദിൽഷയെ മിസ്സ്‌ ചെയുന്നുവെന്നും നന്നായി കളിക്കുന്നുണ്ട്, തുടരണമെന്നും റോബിൻ പറഞ്ഞു.

റോബിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ലഭിച്ചത്.എയർപോർട്ടിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത് .റോബിനെ വാരിപ്പുണർന്നു ആരാധകർ സന്തോഷം പ്രകടിപ്പിച്ചു. റോബിൻ രാജാവേ നിങ്ങളാണ് വിജയ് എന്ന് എല്ലാവരും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ ആരാധകരെ കണ്ട് കൈവീശിയും തൊഴുത്ത് റോബിൻ സന്തോഷം പ്രകടിപ്പിച്ചു .ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്നതാണ്.

വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.ഇപ്പോഴിതാ വൈറൽ ആകുന്നത് റോബിന്റെ പുറത്താക്കലിനോട് പ്രതികരിക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെയാണ് അവതാരകന്‍ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയം എന്ന നിലയില്‍ റോബിന്റെ എവിക്ഷനെക്കുറിച്ച് ചോദിച്ചത്.

റോബിന്‍ ഈ അവസരത്തില്‍ പുറത്തായത് നന്നായി എന്നാണ് പറയുന്നത്.സുരാജിന്റെ വാക്കുകളിലേക്ക്.’റോബിന്‍ ബിഗ് ബോസില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയാണ് തിരിച്ചുവന്നത് എങ്കില്‍ ഇത്രയധികം ജനപിന്തുണയും ചര്‍ച്ചയും ഉണ്ടാവില്ലായിരുന്നു. ഇങ്ങനെ ഒരു സാഹചര്യത്തില്‍ പുറത്താക്കപ്പെട്ടത് കൊണ്ടുമാത്രം ഉണ്ടായ ആരാധരും ഇക്കൂട്ടത്തിലുണ്ടാകും. ഇപ്പോള്‍ പുറത്തായതു കൊണ്ടാണ് തനിക്ക് വിജയി ആകാതെയും ഇത്രയധികം ജനപിന്തുണയുണ്ട് എന്ന് റോബിന് തന്നെ മനസ്സിലാക്കാന്‍ സാധിച്ചത്.

Scroll to Top