‘എന്റെ കാര്യം ചോദിക്ക് , എന്നെ കഴിഞ്ഞ ആറ് കൊല്ലമായി അവാര്‍ഡിന് പരിഗണിച്ചില്ലല്ലോ’; ഇന്ദ്രന്‍സ് വിഷയത്തിൽ സുരേഷ് ഗോപി

അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഹോമിലെ അഭിനയത്തിന് ഇന്ദ്രൻസിന് അവാർഡ് നൽകാതിരുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറെയാണ്.നടി രമ്യാ നമ്പീശന്‍, കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ടി സിദ്ദിഖ് തുടങ്ങി ഒട്ടനവധിപേര്‍ ഇന്ദ്രന്‍സാണ് പുരസ്‌കാരത്തിന് അര്‍ഹനെന്ന് ചൂണ്ടിക്കാട്ടിയത്.ഇന്ദ്രന്‍സിന്റെ ചിത്രം പങ്കുവച്ച്, ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍ എന്നാണ് രമ്യ കുറിച്ചത്.ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞ ആറ് വര്‍ഷമായി തന്റെ സിനിമകള്‍ അവാര്‍ഡിന് പരിഗണിക്കപ്പെടാറില്ലെന്ന് സുരേഷ് ഗോപി.

ഹോം സിനിമയെയും ഇന്ദ്രന്‍സിനെയും സംസ്ഥാന അവാര്‍ഡിന് പരിഗണിക്കാതിരുന്നതില്‍ എന്താണ് പ്രതികരണം എന്ന ചോദ്യത്തിനാണ് സുരേഷ് ഗോപി മറുപടി നൽകിയത്.”ഹേയ് അതൊന്നും എന്നോട് ചോദിക്കല്ലേ, എന്റെ സിനിമ ഇത്രയും കാലം പരിഗണിച്ചില്ലല്ലോ, കഴിഞ്ഞ ആറ് വര്‍ഷം പരിഗണിച്ചില്ലല്ലോ, ഇവിടുന്ന് തെരഞ്ഞെടുത്ത് നാഷനല്‍ അവാര്‍ഡിന് പോലും അയക്കുന്നില്ലല്ലോ, അപ്പോത്തിക്കിരിക്ക് എന്താണ് കുഴപ്പം. അതൊന്നും നിങ്ങള്‍ ചോദിച്ചില്ലല്ലോ. എന്റെ കാര്യം ചോദിക്ക്, വല്ലവരുടെയും കാര്യം ചോദിക്കല്ലേ.”-സുരേഷ്‌ഗോപി പറഞ്ഞു.

ഒരു കുടുംബത്തില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കേണ്ട കാര്യമില്ലല്ലോ. കു റ്റവാളി നിരപരാധിയെന്ന് തെളിഞ്ഞാല്‍ പിന്നെ എല്ലാവരെയും വിളിച്ച് സിനിമ കാണുമോയെന്നും അദ്ദേഹം ചോദിച്ചു. കലാകാരന്മാരെ കൈവെള്ളയില്‍ കൊണ്ടുനടക്കുന്നുവെന്ന നമ്മുടെ ഒരു സര്‍ക്കാര്‍ ഉള്ളപ്പോഴാണിങ്ങനെ സംഭവിക്കുന്നത് – അവാർഡ് ലഭിക്കാത്തതിനെപ്പറ്റി ഇന്ദ്രൻസ് പ്രതികരിച്ചത്.

Scroll to Top