സമൂഹമാധ്യമങ്ങളിലുള്ള അക്കൗണ്ടുകളിലെ പേരിൽ മാറ്റം വരുത്തി സുരേഷ് ​ഗോപി.

സമൂഹമാധ്യമങ്ങളിലുള്ള അക്കൗണ്ടുകളിലെ പേരിൽ മാറ്റം വരുത്തി സുരേഷ് ​ഗോപി. തന്റെ ഇൻസ്റ്റാഗ്രാം ഫേസ്ബുക് അക്കൗണ്ടുകളിലെ പേരിലാണ് മാറ്റം വരുത്തിയത്. സുരേഷ് ഗോപി എന്നതിൽ സുരേഷിന്റെ ഈ കഴിഞ്ഞ് ഒരു എസ് കൂടെ ചേർത്തിരിക്കുകയാണ് താരം. കുറച്ച് സമയത്തിന് മുൻപാണ് പേരിൽ മാറ്റം വരുത്തിയത്. ഈ മാറ്റം ഉടനടി തന്നെ സോഷ്യൽ മീഡിയയിലൂടെ എല്ലാവരും അറിയുകയും ചെയ്തു.

പലരും ഇതിന് നിരവധി കമ്മെന്റുകളും ആയി എത്തുന്നു.ഓടയിൽ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ 5 വയസ്സുള്ളപ്പോൾ ബാലതാരമായാണ്‌ സുരേഷ് ഗോപി വെള്ളിത്തിരയിലേയ്ക്ക് പ്രവേശിക്കുന്നത്. മോഹൻലാൽ നായകനായ രാജാവിൻറെ മകൻ എന്ന സിനിമയിൽ വില്ലനായി വന്ന സുരേഷ് ഗോപി ജനശ്രദ്ധ നേടി. പിന്നീട് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ

അദ്ദേഹത്തെ തേടി എത്തി.തമിഴിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമായ രാധികയാണ് ഭാര്യ. മൂത്ത മകൾ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോൾ അപകടത്തിൽ മ രിച്ചു. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റു മക്കൾ.

Scroll to Top