അവൾ വന്നു എന്റെ സ്പെഷ്യൽ ദിനത്തിൽ, മീനയെ കണ്ടതും സങ്കടം കണ്ണീരായി ഒഴുകി കലാമസ്റ്റർ

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഡാൻസ് മാസ്റ്റർ കലാമാസ്റ്റരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ തന്റെ സ്പെഷ്യൽ ദിനത്തിൽ മീന കാണാൻ എത്തിയ വിവരമാണ് അറിയിക്കുന്നത്.കല മാസ്റ്റർ തന്റെ പതിനെട്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്.മീനയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ആണ് കല മാസ്റ്റർ കുറിപ്പ് പങ്കുവെച്ചത്.. മീനയെ കണ്ട സന്തോഷത്തില്‍ കരയുന്ന കലയെ ചിത്രത്തില്‍ കാണാം.കുറിപ്പിൽ കലാ പറയുന്നത് ഇങ്ങനെ,നാട്ടില്‍ ഇല്ലെന്ന് മീന എന്നോട് കളളം പറഞ്ഞു.

ഞങ്ങളുടെ സ്‌പെഷല്‍ ഡേയില്‍ അവള്‍ ഉണ്ടാവില്ലേയെന്ന് ആലോചിച്ച് ഞാന്‍ സങ്കടപ്പെട്ടിരുന്നു. എന്നാല്‍ അപ്രതീക്ഷിതമെന്ന് പറയട്ടെ, അവള്‍ എന്നെ കാണാന്‍ എത്തി. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആണ്.ഞെട്ടലോടെയായിരുന്നു നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മര ണവാര്‍ത്ത പ്രേക്ഷകര്‍ അറിഞ്ഞത്.കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്നു.

ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞദിവസം വിദ്യാസാഗറിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.എന്നാൽ, വിദ്യാസാഗറിന്റെ മ രണവാർത്തയാണ് പിന്നീട് പുറത്തെത്തിയത്. കഴിഞ്ഞ് കുറച്ചു വർഷങ്ങളായി ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ അദ്ദേഹം നേരിട്ടിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു.

വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.ഈ വർഷം ജനുവരിയിൽ കുടുംബത്തിൽ എല്ലാവർക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിൽ നിന്ന് സുഖം പ്രാപിച്ചെങ്കിലും അതിനുശേഷം ആരോഗ്യനില മോശമാകുകയായിരുന്നു.ബാംഗ്ലൂരിൽ ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ആയിട്ടായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചു വന്നിരുന്നത്.വിദ്യാസാഗറിന്റെ സംസ്കാരം ചെന്നൈ ബസന്റ് നഗർ ശ്മശാനത്തിൽ ആണ് നടത്തിയത്.

Scroll to Top