ഞാൻ മേയറല്ല,ശീലം മറക്കരുത്, സല്യൂട്ട് അടിപിച്ച് സുരേഷ് ഗോപി, വിവാദമായി വാക്കുകൾ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പരസ്യമായി പൊലീസുകാരനോട് സല്യൂട്ട് ചോദിച്ചുവാങ്ങിയ സുരേഷ്ഗോപിയുടെ വീഡിയോ ആണ്.എംപി ആയ സുരേഷ് ഗോപിയെ കണ്ടിട്ട് ഒല്ലൂർ എസ് ഐ വണ്ടിയിൽ നിന്നും ഇറങ്ങാത്തതിനെ തുടർന്നാണ് ഇത് സംഭവിച്ചത്.തൃശ്ശൂരിൽ പൂത്തൂർ എന്ന സ്ഥലത്ത് ചുഴലികാറ്റ് ഉണ്ടായ സ്ഥലം സന്ദർശിക്കാനും കിറ്റ് നൽകാനുമാണ് പോയത്.എസ് ഐയോട് സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ,ഞാനൊരു മേയർ അല്ല, ഞാനൊരു എംപിയാണ്. ഒരു സല്യൂട്ടൊക്കെ ആകാം. ആ ശീലമൊന്നും മറക്കരുത്. കൈലി അഴിച്ച് അതിൽ ആളെ കിടത്തി മുളയിൽ കെട്ടികാെണ്ടുപോയ ആദിവാസികൾക്ക് 47 ലക്ഷം രൂപ മുടക്കി റോഡ് പണിഞ്ഞുകാെടുത്തിട്ട് അതിന്റെ ഉദ്ഘാടനം കൂടി കഴിഞ്ഞിട്ടാണ് ‍ഞാൻ വരുന്നത്. എന്നാൽ ഇദ്ദേഹതിന്റെ ഈ നടപടി വിവാദങ്ങൾക്ക് വഴിവെച്ചു.എം പിയ്ക്ക് സല്യൂട്ട് നൽകേണ്ടത് ഇല്ലന്നാണ് പലരുടെയും പക്ഷം.

Scroll to Top