തൃശ്ശൂർ ഹൃദയം കൊണ്ട് ഇങ്ങെടുക്കുവാ, മനുഷ്യനെ തിരിച്ചറിയുന്ന കരുതൽ, ടീച്ചറുടെ വാക്കുകൾക്ക് തിരുത്തുലുമായി സുരേഷ് ഗോപി.

നാട്ടികയിലുള്ള എസ് എൻ ട്രസ്റ്റ്‌ ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപി എത്തുകയുണ്ടായി. നിർധനരായ ഒരു വിദ്യാർത്ഥിയുടെ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്യാൻ പോയപ്പോൾ അതേ സ്കൂളിലെ NSS ൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരു ഫണ്ട് സമാഹരിച്ച് ആ തുക ബാങ്കിലടച്ച് ജെപ്തി നടപടികളിൽ നിന്ന് ഒഴിവാക്കിയതിൻ്റെ ആധാരം ആ കുട്ടിയുടെ രക്ഷിതാക്കളെ ഏൽപിക്കാനായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ വലിയ മനസ് അതേ വേദിയിൽ വെച്ച് ആ കുടുമ്പത്തിന് അദ്ദേഹത്തിൻ്റെ മകളുടെ

പേരിലുള്ള ട്രസ്റ്റിൽ നിന്ന് നല്ല ഒരു വീടു കൂടി അവിടെ പണിതു കൊടുക്കാമെന്നുള്ള ഒരു ഉറപ്പും നൽകുകയുണ്ടായി.ഇത് വളരെയേറെ എല്ലാവരിലും സന്തോഷം ഉണ്ടാക്കി.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വേദിയിൽ വെച്ച് സുരേഷ് ഗോപിയെ കുറിച്ച് അവിടുത്തെ ടീച്ചർ പുകഴ്ത്തി സംസാരിച്ചപ്പോൾ സുരേഷ് ഗോപി തിരുത്തി പറഞ്ഞ കാര്യമാണ്.4 ലക്ഷം രൂപ സംഭാവന നൽകിയതെടെയാണ് ടീച്ചർ സംസാരിച്ചത്.

തൃശൂർ ഇങ്ങു എടുക്കുവാ എന്ന് പറയുന്ന സുരേഷ്‌ ഗോപി സാർ ഇപ്പോൾ തൃശൂർ ശരിക്കും എടുത്തിരിക്കുകയാണെന്ന് ‘ അധ്യാപിക പറഞ്ഞത്.സുരേഷ് ഗോപി നൽകിയ മറുപടി ഇങ്ങനെ,തൃശൂർ കൈകൊണ്ട് എടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ല. ഹൃദയം കൊണ്ടാണ് വേണമെന്ന് പറഞ്ഞത്. നിങ്ങളെനിക്ക് തരണമെന്ന് പറഞ്ഞത്. ഹൃദയം കൊണ്ട് തന്നെ ഞാൻ ഈ തൃശൂർ ഇങ്ങെടുക്കും. എടുത്തു കൊണ്ടേയിരിക്കും.അതും ഇവിടുത്തെ ചടങ്ങുമായി യാതൊരു ബന്ധവുമില്ല. അത് രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്. ഇത് മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന കരുതലാണ്.

Scroll to Top