സുബിചേച്ചിടെ കൂടെയെടുത്ത അവസാന ചിത്രം, നികത്താൻ പറ്റാത്ത നഷ്ട്ടം ; സ്നേഹ ശ്രീകുമാർ !! കുറിപ്പ്

മലയാളി പ്രേക്ഷകർ ഞെട്ടലോടെയാണ് നടി സുബിയുടെ മ രണ വാർത്ത കെട്ടത്.കരൾ രോഗത്തെ തുടർന്നാണ് മ രണം.ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി.മിമിക്രിയിലൂടെ മിനി സ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സുബി സുരേഷ്.കൃഷി, യൂട്യൂബ് ചാനൽ,ഷോകളുമായി മുന്നോട്ട് പോകുകയായിരുന്നു താരം .താരത്തിന് യൂട്യൂബ് ചാനലും ഉണ്ട്. അതിലൂടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ സുബിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് നടി സ്നേഹ ശ്രീകുമാർ.സുബിയോടെയൊപ്പം എടുത്ത അവസാന ചിത്രത്തോപ്പമാണ് കുറിപ്പ് പങ്കുവെച്ചത്. കുറിപ്പിന്റെ പൂർണരൂപം :

ഇതായിരുന്നു സുബിചേച്ചിടെകൂടെയെടുത്ത അവസാന ചിത്രം… MAA യുടെ ഓണാഘോഷത്തിന് ഞങ്ങൾ ഒന്നിച്ചു ശരിക്കും ഡാൻസികളിച്ചു ആഘോഷിച്ചു. എപ്പോഴും ചിരികൾ മാത്രം സമ്മാനിച്ചിരുന്ന നിമിഷങ്ങൾ ആയിരുന്നു ചേച്ചിയുടെകൂടെയുള്ളത്.. വാക്കുകൾ ഇല്ലാതെ തന്നെ സംസാരിച്ചിരുന്ന സുഹൃത്തുക്കൾ ആയിരുന്നു ദേവിചേച്ചിയും സുബിചേച്ചിയും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

അവര് 2പേരും അവർക്കുശേഷം വന്ന ഞങ്ങളെ അത്രയും കൂടെ നിർത്തി പ്രോത്സാഹിപ്പിച്ചിരുന്നു. അവരുടെ കൂടെയുള്ള പ്രോഗ്രാമുകളും അത്രയും പ്രിയപ്പെട്ടതായിരുന്നു. കുറച്ചു സമയം സംസാരിച്ചിരിക്കുമ്പോൾ തന്നെ ചെറിയ സ്കിറ്റുകൾ ആയിരിക്കും.. സ്റ്റേജ് എന്നും ഹരമായിരുന്നു ചേച്ചിക്ക്…നികത്താൻ പറ്റാത്ത നഷ്ട്ടം ആണ് ചേച്ചി…. We will miss u..

Scroll to Top