പൊങ്കൽ ആഘോഷിച്ച് സൂര്യയും ജ്യോതികയും ; ചിത്രങ്ങൾ പങ്കുവെച്ച് കാർത്തിയും !!

തമിഴ്നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. മലയാളികൾക്ക് ഓണമെന്ന പോലെയാണ് തമിഴർക്ക് പൊങ്കൽ. നാലുദിവസം നീണ്ടുനിൽക്കുന്നതാണ് പൊങ്കൽ ആഘോഷം. ഈ വർഷം ജനുവരി 14 മുതൽ 17 വരെയാണ് പൊങ്കൽ ആഘോഷം. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയ താരം സൂര്യയും കുടുംബവും പൊങ്കൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സൂര്യയ്ക്കൊപ്പം പൊങ്കൽ ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് ജ്യോതിക. പരമ്പരാഗത വേഷം ധരിച്ച് പൊങ്കൽ ആഘോഷിക്കുന്ന സൂര്യയുടെയും ജ്യോതികയുടെയും ചിത്രമാണ് നടി പങ്ക് വെച്ചിരിക്കുന്നത്. സൂര്യയുടെ അനിയനും താരവുമായ കാർത്തിയും പൊങ്കൽ ആഘോഷ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നു.

2006 ൽ തമിഴിലെ സൂപ്പർ താരം സൂര്യ ശിവകുമാർ ജ്യോതികയെ വിവാഹം ചെയ്തതോടെ ചലച്ചിത്രരംഗത്ത് വിട്ട ജ്യോതിക 2015ൽ 36 വയതിനിലേ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് സജീവമായി. ഈ ദമ്പതികൾക്ക് ദിയ എന്നു പേരുള്ള മകളും ദേവ് എന്നു പേരുള്ള മകനുമുണ്ട്.

Scroll to Top