എന്റെ സന്തോഷം,വിയജ് വർമയുമായുള്ള പ്രണയം സ്ഥിതീകരിച്ച് തമന്ന.

തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിൽ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ മുന്നിട്ടുനിൽക്കുന്നതാരമാണ് തമന്ന ഭട്ടിയ. തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പ് 2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലാണ് തമന്ന അരങ്ങേറ്റംകുറിച്ചത്.ഇന്ത്യൻ നടിയും മോഡലും ആയ താരമാണ് സാമന്ത അക്കിനെനി. തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ അഭിനയിച്ചുകൊണ്ട് ഔദ്യോഗിക ജീവിതം ആരംഭിച്ചു.നാല് ഫിലിംഫെയർ അവാർഡുകളും നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യൻ സിനിമയിലെ ഒരു മുൻനിര നടി ആയിട്ടാണ് അവർ അറിയപ്പെടുന്നത്.ചിരഞ്ജീവിക്കൊപ്പം ബോല ശങ്കർ, റിതേഷ് നായകനാവുന്ന പ്ലാൻ എ ബ്ലാൻ ബി, നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പമുള്ള ബൊലേ ചുഡിയാൻ തുടങ്ങിയവയാണ് തമന്നയുടെ പുതിയ സിനിമകൾ. ചില തമിഴ് സിനിമകളും വെബ് സീരീസുകളും തമന്നയുടേതായി ഒരുങ്ങുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന സിനിമയിലൂടെ തമന്ന മലയാളത്തിൽ അരങ്ങേറാൻ പോവുകയാണ്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.അതിന് വിജയ് വർമ കമ്മെന്റുകളും ആയി എത്തിയിരുന്നു. വിജയ് വർമ്മയുമായി പ്രണയത്തിലാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു.എന്നാൽ അതിനൊന്നും ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഇതെക്കുറിച്ച് സംസാരിക്കുകയാണ് തമന്ന.നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രമായ ‘ലസ്റ്റ് സ്റ്റോറീസ് 2’ സെറ്റിൽ വച്ചാണ് ഇവർ ഇഷ്ടത്തിലാകുന്നത്.

2 ജൂൺ 29 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തു തുടങ്ങും.തമന്നയുടെ വാക്കുകളിലേക്ക്,ഞാൻ ശരിക്കും ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. എന്നോട് വളരെ സ്വാഭാവികമായി മനസ്സു തുറന്ന് അദ്ദേഹം ഇടപ്പെട്ടപ്പോൾ എനിക്കും കാര്യങ്ങൾ എളുപ്പമാക്കി. നിങ്ങൾക്ക് ഒരു പങ്കാളിയെ കണ്ടെത്തണമെങ്കിൽ നിങ്ങൾ ആ വ്യക്തിയുടെ ധാരണയ്ക്ക് സഹായിക്കുന്ന നിരവധി കാര്യങ്ങൾ ചെയ്യേണ്ടി വരും. പക്ഷേ ഞാൻ എനിക്കായി ഒരു ലോകം സൃഷ്ടിച്ചതുപോലെയായിരുന്നു, ഞാൻ ഒന്നും ചെയ്യാതെ തന്നെ ആ ലോകത്തെ മനസ്സിലാക്കിയ ഒരു വ്യക്തി ഇതാ.

ഞാൻ വളരെയധികം കരുതൽ നൽകുന്ന ഒരു വ്യക്തിയാണ് അദ്ദേഹം, എന്റെ സന്തോഷമുള്ളയിടം.ഒരാൾ നിങ്ങളുടെ സഹനടനായതുകൊണ്ട് മാത്രം നിങ്ങൾ അവരിലേക്ക് ആകർഷിക്കപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് ഒരുപാട് സഹതാരങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരാൾക്ക് ആരോടെങ്കിലും ആകർഷണമോ മറ്റെന്തെങ്കിലുമോ തോന്നിയാൽ അത് തീർച്ചയായും കൂടുതൽ വ്യക്തിപരമാണ്, ഉപജീവനത്തിനായി അവർ ചെയ്യുന്ന കാര്യങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല

Scroll to Top