ലാലേട്ടന്റെ രാധയ്ക്ക് 47 പിറന്നാൾ, സുചിത്രയ്ക്ക് ആശംസകളുമായി പ്രേക്ഷകർ.

മദ്രാസ് മെയിൽ എന്ന സിനിമയിലുടെ അരങ്ങേറ്റം നടത്തിയ താരമാണ് സുചിത്ര. മലയാള ചിത്രങ്ങൾ അതുപോലെ തമിഴിൽ ഏതാനും ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ സുന്ദരിയായ നായിക ആയിരുന്നു സുചിത്ര.ഇപ്പോഴും ആ സൗന്ദര്യത്തിന് കോട്ടം ഒന്നും തന്നെ സംഭവിച്ചിട്ടില്ല.മലയാളത്തിന് പുറമെ നിരവധി അന്യഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.മലയാള സിനിമയിലെ ആദ്യകാലത്തെ മുൻനിര നായകന്മാരുടെയെല്ലാം നായികയായി അഭിനയിച്ച താരമാണ് സുചിത്ര മുരളി.

അടിമകച്ചവടം,എന്റെസ്നേഹംനിനക്കുമാത്രം,അങ്ങാടി,അമ്പലപ്രാവ്ഊ,തിക്കാച്ചിയപൊന്ന്സ്വ,ർണ്ണഗോപുരം.വൃത്തം.കുട്ടേട്ടൻ.ക്ഷണകത്ത്.അഭിമന്യു,ഹിറ്റ്ലർ,കക്കാകുയിൽ,രാക്ഷസ രാജാവ്.രാക്കിളി പാട്ട്,ഭാരതം, കള്ളൻ കളപ്പലിൽ തന്ന,തലസ്ഥാനം,നീലകുറുക്കൻ,കാവടിയാട്ടം,സ്ത്രീ ധനം.തറവാട്.കാശ്മീരം. തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സുചിത്ര മുരളി മലയാളികളുടെ ഇഷ്ട നടിയായി മാറി.

വിവാഹ ശേഷം സിനിമാ മേഖലയിൽനിന്ന് നീണ്ട ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം.രണ്ടായിരത്തി രണ്ടിലാണ് മുരളി എന്നയാളെ സുചിത്ര വിവാഹം ചെയ്യുന്നത്.സിനിമയിൽ സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ വിശേഷങ്ങളുമായി എത്താറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. സെൽഫി ഫോട്ടോകളാണ് അതിൽ ഏറെയും.ഫോട്ടോകളിലെല്ലാം തന്നെ സുന്ദരിയായാണ് ഉള്ളത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ്.തന്റെ പിറന്നാൾ ആഘോഷിക്കുകയാണ് താരം.47 പിറന്നാൾ ആണ് ആഘോഷിക്കുന്നത്. കുടുംബത്തിനൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്. ലാലേട്ടന്റെ രാധയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്നൊക്കെയാണ് കമ്മെന്റുകൾ.

Scroll to Top