‘വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ഒരു ദേവതയാണെന്നു തോന്നും’: ചിത്രം പങ്കുവെച്ച് തമന്ന

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് തമന്ന ഭാട്യ.ഗ്ലാമറസ് വേഷങ്ങളിലും എത്താറുള്ള താരത്തിന് ശക്തമായ പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കി മുന്നേറുന്ന താരം കൂടിയാണ് അവര്‍. വി മര്‍ശനങ്ങള്‍ക്കും വി വാദങ്ങള്‍ക്കുമെല്ലാം കൃത്യമായ മറുപടിയും അവര്‍ നല്‍കാറുണ്ട്. ഇപ്പോഴിതാ, നടി തമന്നയും ദേവീ വേഷത്തിൽ അഭിനയിക്കുകയാണോയെന്ന സംശയമാണ് ഉയരുന്നത്.

ദേവീ വേഷം ധരിച്ച് വാഴയിലയിൽ ഭക്ഷണം കഴിക്കുന്ന തമന്നയുടെ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്.തമന്ന തന്നെയാണ് ഇൻസ്റ്റഗ്രാം പേജിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ ഒരു ദേവതയാണെന്ന തോന്നൽ തനിക്കുണ്ടാകാറുണ്ടെന്നാണ് ചിത്രങ്ങൾ പങ്കുവച്ച് തമന്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.പുതിയ സിനിമയുടെ ഭാഗമായിട്ടാണോ തമന്നയുടെ ദേവീ വേഷം എന്നു വ്യക്തമല്ല. നിരവധി ആളുകളാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.എന്തായാലും തമന്നയുടെ ദേവീ വേഷം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ നാലു ലക്ഷം ലൈക്കാണ് ലഭിച്ചത്. നിരവധി പേർ കമന്റും ചെയ്തിട്ടുണ്ട്.

ചിരഞ്ജീവിക്കൊപ്പം ബോല ശങ്കർ, റിതേഷ് നായകനാവുന്ന പ്ലാൻ എ ബ്ലാൻ ബി, നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പമുള്ള ബൊലേ ചുഡിയാൻ തുടങ്ങിയവയാണ് തമന്നയുടെ പുതിയ സിനിമകൾ. ചില തമിഴ് സിനിമകളും വെബ് സീരീസുകളും തമന്നയുടേതായി ഒരുങ്ങുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Scroll to Top