കുറുപ്പ് 75 കോടി ക്ലബ്ബിൽ, ഞങ്ങൾ പ്രാത്ഥനയോടെ വന്നു, നിങ്ങൾ സ്നേഹം കൊണ്ട് മൂടി : ദുൽഖർ സൽമാൻ

കോവിഡ് ലോക്ഡൗണിനുശേഷം വീണ്ടും തുറന്ന തിയേറ്ററുകൾക്ക്‌ ആവേശമായി ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ എത്തി. വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലുമായി 505 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്.ആദ്യദിനത്തിൽമാത്രം 2000-ത്തിലേറെ പ്രദർശനങ്ങളാണ് നടന്നത്. ആദ്യദിനത്തിൽ ആറുകോടിയിലേറെ രൂപ സിനിമയ്ക്കു ലഭിച്ചതായാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ നൽകുന്ന കണക്ക്. ദുൽഖർ സൽമാൻ ഫാൻസ് അസോസിയേഷനുപുറമേ ‘ഫിയോകി’ന്റെ നേതൃത്വത്തിലും സ്വീകരണപരിപാടികളുണ്ടായിരുന്നു. മിക്ക തിയേറ്ററുകളിലും ആദ്യത്തെ മൂന്നുദിവസത്തേക്കുള്ള പ്രദർശനങ്ങളുടെ ടിക്കറ്റുകൾ പൂർണമായി വിറ്റുപോയി.ഈ കോവിഡ് പ്രതിസന്ധിയിലും ചിത്രം 50 കോടി ക്ലബ്ബിൽ കയറിയ വിവരവും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

അതും അതിവേഗത്തിൽ,ആദ്യമായി 50 കോടി ക്ലബ്ബിൽ എത്തുന്ന ചിത്രമാണ് കുറുപ്പ്.ഈ വിവരം ദുൽഖർ തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിത വൈറൽ ആകുന്നത് ചിത്രം 75 കോടി ക്ലബ്ബിൽ എത്തിയ വിവരമാണ് താരം പങ്കുവെച്ചത്. ഫേസ്ബുക്കിൽ താരം കുറിച്ചത് ഇങ്ങനെ,75 കോടി, എണ്ണുന്നു. ഞങ്ങളുടെ എല്ലാ പ്രേക്ഷകർക്കും നന്ദി മാത്രം. ഞങ്ങൾ പ്രാർത്ഥനയോടെ അകത്തേക്ക് പോയി, നിങ്ങൾ ഞങ്ങളെ സ്നേഹത്താൽ ചൊരിഞ്ഞു എന്നാണ് പോസ്റ്ററിന് ഒപ്പം താരം കുറിച്ചത്.നിരവധി പേരാണ് പോസ്റ്റിന് കമ്മെന്റുമായി എത്തിയത്.തമിഴ് നാട്ടിലും തെലിങ്ക് ദേശത്തും കുറിപ്പിന് കിട്ടിയ സ്വീകാര്യത അത്ഭുതകരമായിരുന്നു. തമിഴിയും തെലിങ്കിലും റെക്കോർഡ് ഓപ്പണിങ് ചെന്നൈ സിറ്റിയിൽ നിന്ന് മാത്രം 10 ലക്ഷം രൂപയുടെ ആദ്യ ദിന കളക്ഷൻ. അങ്ങനെ എല്ലാ ഇടങ്ങളിലും വമ്പിച്ച വിജയമാണ് കുറുപ്പിന് ഉണ്ടായിരിക്കുന്നത്.

PHOTOS

FACEBOOK POST

Scroll to Top