ഇതാണോ ട്രൂ ലവ്, സിന്ദൂരത്തിന് താഴെ നെറ്റിയിൽ ഭർത്താവിന്റെ പേര് ടാറ്റൂ ചെയ്ത് യുവതി, വൈറലായി വീഡിയോ.

സമൂഹത്തിൽ നിരവധി വീഡിയോകൾ വൈറൽ ആകാറുണ്ട്. പലതും വിമർശനങ്ങൾക്ക് വഴി വെക്കുന്നു. സ്നേഹപ്രകടനങ്ങൾ നിറഞ്ഞ വീഡിയോകൾ ഇതിൽ മുൻപന്തിയിൽ ആണ്. സ്നേഹം കാണിക്കുന്ന റീൽ വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം. പങ്കാളിയുടെ പേരുകൾ ശരീരത്തിൽ ടാറ്റൂ ചെയുന്നത് നാം സ്ഥിരം കാണാറുള്ളത് ആണ്.

എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് ബംഗളൂരുവിലെ കിംഗ് മേക്കർ ടാറ്റൂ സ്റ്റുഡിയോയിൽ നിന്നുള്ള വീഡിയോ ആണ്.സതീഷ്’ എന്നാണ് നെറ്റിയിൽ പച്ച കുത്തിയിരിക്കുന്നത്. ടാറ്റൂ സ്റ്റുഡിയോ തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്.നിരവധി പേരാണ് പലതരത്തിലുള്ള കമ്മെന്റുകളും ആയി എത്തിയത്. അതിൽ വിമർശനങ്ങൾ ആണ് പകുതിയിൽ ഏറെയും.

Scroll to Top