ക്ഷേത്രത്തിൽ ചെരുപ്പിട്ട് കയറിയതിന് നയൻ‌താരയ്ക്ക്‌ നോട്ടീസ് അയക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ.

വിവാഹശേഷം നയൻ‌താരയും വിഘ്‌നേശ് ശിവനും തിരുപ്പതി ക്ഷേത്രത്തിൽ പോയിരുന്നു. ഇരുവരും ഒരുമിച്ച് ദർശനം നടത്തിയാണ് മടങ്ങിയത്. അതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ അതേപട്ടിയാണ് ഇപ്പോൾ വിവാദങ്ങൾ ഉയരുന്നത്.ക്ഷേത്രത്തിനകത്തെ പരിസരത്ത് ചെരിപ്പിട്ട് നടക്കാൻ പാടില്ലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ നരസിംഹ കിഷോർ പറഞ്ഞു.നടി ചെരിപ്പിട്ട് നടക്കുന്നത് കണ്ടയുടൻ ഞങ്ങളുടെ സുരക്ഷാ ജീവനക്കാർ അത് പാടില്ലെന്ന് പറഞ്ഞിരുന്നു.

ക്ഷേത്രത്തിനകത്ത് അവർ ചിത്രങ്ങളുമെടുത്തിരുന്നു. അതും വിലക്കി. സന്ദർശകർക്ക് ക്ഷേത്രത്തിനകത്ത് ക്യാമറ ഉപയോ​ഗിക്കാൻ പാടില്ലെന്നും കിഷോർ പറഞ്ഞു.ക്ഷേത്രത്തിൽ ചെരിപ്പിട്ട് പ്രവേശിച്ചതിന് നയൻതാരയ്ക്ക് നോട്ടീസ് അയക്കാനാണ്‌ ക്ഷേത്രം അധികൃതരുടെ തീരുമാനം.വിഷയത്തിൽ ക്ഷേത്രാധികാരികളോടും വിശ്വാസികളോടും ക്ഷമാപണം നടത്താൻ നയൻതാര സന്നദ്ധയായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

ഏഴ് വർഷത്തെ പ്രണയത്തിനോടുവിൽ പ്രേക്ഷകരുടെ കാത്തിരിപ്പിനോടുവിൽ നയൻതാരയും വിഘ്‌നേഷ് ശിവനും ജൂൺ 9 ന്.വിവാഹിതർ ആയി.ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലായിരുന്നു ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ.ബംഗാൾ ഉത്കടലിന്റെ പശ്ചാത്തലത്തിൽ ഹിന്ദു ആചാരപ്രകാരമാണു വിവാഹം നടന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ,കമൽഹാസൻ,

ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ,ദിലീപ്,ഷാരൂഖ്,സാമന്ത ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.വിവാഹത്തിനായി താരങ്ങള്‍ മഹാബലിപുരത്തെ 129 മുറികളോട് കൂടിയ റിസോര്‍ട്ട് മുഴുവനായി ബുക്ക് ചെയ്യുകയായിരുന്നു.വിവാഹ റിസപ്ഷനും ഇതേ ഹോട്ടലിലാവും എന്നാണ് സൂചന.

Scroll to Top