ഏഴാംമാസത്തെ സീമന്ത ചടങ്ങ് ആഘോഷമാക്കി മൃദുലയും യുവയും ; കുഞ്ഞൂട്ടനെ കൊണ്ടുപോയെന്ന് സങ്കടത്തോടെ യുവ !!

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി.മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്.2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി.വിവാഹശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിൽ വീണ്ടും അഭിനയിക്കാൻ എത്തി.അതുപോലെ തന്നെ സ്റ്റാർ മാജികിലും ഇരുവരും എത്തി.യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.യുവയും മൃദുലയും അച്ഛനും അമ്മയും ആകാൻ പോകുന്ന സന്തോഷവും താരങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ജൂനിയർ സൂപ്പർ ഹീറോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഡോകട്ർ റസ്റ്റ്‌ പറഞ്ഞത് കൊണ്ട് തുമ്പപ്പൂ എന്ന സീരിയലിൽ നിന്നും മാറിയിരിക്കുകയാണ്.എന്ന് താരം പറഞ്ഞിരുന്നു.യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരങ്ങൾ പങ്കുവെക്കുന്ന വിഡിയോ ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോള്‍ മൃദുലയുടെ ഏഴാംമാസത്തിലെ കൂട്ടിക്കൊണ്ടുപോകല്‍ ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ ലോകം കീഴടക്കിയിരിക്കുന്നത്.രുവരുടെയും യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചരിക്കുന്ന വീഡിയോയാണ് ആരാധകർ എറ്റെടുത്തിരിക്കുന്നത്. എന്റെ കുഞ്ഞൂട്ടനെ അവർ കൊണ്ടുപോയി എന്ന അടിക്കുറിപ്പോടെയാണ് യുവ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ​

ഗർഭിണിയായിരിക്കുന്ന മൃദുലയുടെ ഏഴാംമാസത്തെ ചടങ്ങിനു പിന്നാലെയാണ് മൃദുലയെ വീട്ടുകാർ സ്വന്തം വിട്ടിലേയ്ക്ക് കൊണ്ടുപോയത്. വിവാഹത്തിന് യുവയുടെ വീട്ടുകാര്‍ സമ്മാനിച്ച മാംഗോ യെല്ലോ നിറത്തിലുള്ളസാരിയണിഞ്ഞായിരുന്നു മൃദുല സീമന്ത ചടങ്ങിനെത്തിയത്.താരദമ്പതികൾക്ക് നല്ല ആരോ​ഗ്യത്തോടെയുള്ള കുഞ്ഞ് പിറക്കട്ടെയെന്നാണ് ആരാധകരുടെ കമന്റ്. അടുത്തിടെ ഇരുവരുടെയും പുതിയ വീടിന്റെ പാലു കാച്ചലിന്റെ സന്തോഷവാർത്ത പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു.

Scroll to Top