സ്റ്റാർ മാജിക് താരം തൻവി രവീന്ദ്രന്‍ വിവാഹിതയായി ; ആശംസകളുമായി ആരാധകർ

മലയാള ടെലിവിഷൻ സീരിയലിലെ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് തൻവി രവീന്ദ്രന്‍. മൂന്നു മണി എന്ന സീരിയലിലൂടെ കടന്നുവന്ന തൻവി പിന്നീട് രാത്രിമഴയിലും പരസ്പരത്തിലും പ്രേക്ഷകരുടെ മനംകവറുകയായിരുന്നു. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും റിയാലിറ്റി ഷോകളിലും തന്‍വി തിളങ്ങിയിട്ടുണ്ട്. മലയാളം ടെലിവിഷൻ പരമ്പരകളിൽ മറക്കാനാകാത്ത പരമ്പരയായിരുന്നു.എയർ ഹോസ്റ്റസ് ആയിരുന്ന തൻവി മോഡലിംഗ് രംഗത്തു നിന്നാണ് അഭിനയത്തിലേക്കെത്തിയത്.

സീരിയലുകളിലൂടേയും സ്റ്റാർ മാജികിലൂടേയും മിനി സ്ക്രീൻ പ്രേക്ഷക‍ർക്ക് സുപരിചിതയായ താരം വിവാഹിതയായി എന്ന വാർത്തയാണ് പുറത്തു വരുന്നത്.ദുബായ്‍യിൽ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്നയാളാണ് മുംബൈ സ്വദേശിയായ വരൻ ഗണേഷ്. ദുബായിൽ വെച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയ ചടങ്ങുകൾ ഏതാനും നാളുകള്‍ക്ക് മുമ്പ് നടന്നിരുന്നത്.താലികെട്ടിന്റെയും ക ന്യാ ദാനത്തിന്റെയും വിഡിയോകൾ സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് താരം വിവാഹവിശേഷം ആരാധകരെ അറിയിച്ചത്.

]

പരസ്പരം സീരിയലിലെ ജെന്നിഫർ എന്ന കഥാപാത്രത്തിലൂടെയാണ് തൻവി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. പരസ്പരത്തിലെ അവസരം താരത്തിന് ഒരു കരിയര്‍ ബ്രേക്ക് തന്നെയായിരുന്നു. ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ പരിപാടികളും തൻവി പ്രേക്ഷക ശ്രദ്ധേ പിടിച്ചു പറ്റിയിരുന്നു. നിരവധി താരങ്ങളും ആരാധകരുമാണ് ഇരുവർക്കും ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. താരം തന്നെയാണ് കന്യാ ദാന ചടങ്ങുകളുടെ വീഡിയോ പങ്കുവെച്ചത്.

Scroll to Top