എന്റെ ശബ്ദം തിരിച്ചു കിട്ടി, ഒരുപാട് പേരോട് കടപ്പാടുണ്ട്, സന്തോഷ വാർത്തയുമായി താരാ കല്യാൺ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരാ കല്യാൺ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ ആണ്. തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാർത്തയാണ് താരാ പങ്കുവെക്കുന്നത്. താരത്തിന് തൊണ്ടയുടെ ഓപ്പറേഷൻ കഴിഞ്ഞതൊക്കെ വീഡിയോയിലൂടെ പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷം സ്വരം അടച്ച പോലെ ആയിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ സ്വരം തിരുച്ചു കിട്ടിയ വിവരമാണ് പറയുന്നത്. കൂടാതെ താരയുടെ അമ്മയുടെ പിറന്നാൾ ആണെന്നും ഗിഫ്റ്റ് നൽകുന്നതും വിഡിയോയിൽ കാണാം.

ടെലിവിഷന്‍ സീരിയലില്‍ എന്റെ ശബ്ദം കേട്ടോ…ആ വിറയലൊക്കെ മാറി വരുന്നില്ലേ…ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു.ജീവിതത്തിൽ അപ്രതീക്ഷിതമായി ശബ്ദത്തിന് പ്രയാസം നേരിട്ടപ്പോൾ ഇനിയങ്ങോട്ട് ഇതുപോലെ ആയിരിക്കുമെന്നോർത്ത് പൊരുത്തപ്പെട്ടുവരുമ്പോഴാണ് ശബ്ദം തിരിച്ചുവന്നു തുടങ്ങിയതെന്നും താരാ വീഡിയോയിലൂടെ പറഞ്ഞു ആണ് താരാ കല്യാൺ ആദ്യമായി അഭിനയിക്കുന്നത്.

ശ്രീകുമാരന്‍ തമ്പിയുടെ ചോറ്റാനിക്കര ഭഗവതി എന്ന സീരിയലിലായിരുന്നു ആദ്യമായി അഭിനയിച്ചത്.പിന്നീട് മുഖാവരണം എന്ന നാടകത്തില്‍ അഭിനയിച്ചു.അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കൂത്ത് എന്ന സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ടെലിവിഷന്‍ സീരിയലുകള്‍, നാടകങ്ങള്‍, സിനിമകള്‍ എന്നിവയില്‍ ചെറുതും വലുതുമായി നിരവധി വേഷങ്ങള്‍ ചെയതിട്ടുണ്ട്.

video

Scroll to Top