കൊച്ചു കുട്ടിയെപ്പോലെ റസിയ ;ഫ്രോക്കിൽ ക്യൂട്ട് ലുക്കിൽ സുന്ദരിയായി രാധിക!! ഫോട്ടോസ്

റസിയ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ തന്നെ സിനിമാപ്രേമികളുടെ ഇടനെഞ്ചിലിടം നേടിയ നടിയാണ് രാധിക. വിവാഹശേഷം ദുബായിൽ സ്ഥിരതാമസമാക്കിയ രാധിക തന്നെ തേടിയെത്തുന്ന നല്ല കഥാപാത്രങ്ങളെ കൂടെ കൂട്ടാൻ ശ്രമിക്കാറുണ്ട്.മോഹന്‍ലാല്‍ ചിത്രം വിയറ്റ്‌നാം കോളനിയില്‍ ബാലതാരമായി ആയിരുന്നു രാധികയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് ഇരുപത്തഞ്ചിലധികം സിനിമകളില്‍ നടി അഭിനയിച്ചു. നായികയായും സഹനടിയായും ചെറിയ റോളുകളിലുമൊക്കെ രാധിക മോളിവുഡില്‍ എത്തിയിരുന്നു. മിന്നാമിന്നിക്കൂട്ടം, ട്വന്റി, ട്വന്റി, ഡാഡി കൂൾ,ഓള് എന്ന ചിത്രത്തിലൊക്കെ താരം നല്ല കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.2016ലാണ് നടിയുടെ വിവാഹം കഴിഞ്ഞത്.

വിവാഹ ശേഷം ദുബായിലാണ് താമസിക്കുന്നത്. വിവാഹ ശേഷം സോഷ്യല്‍ മീഡിയയില്‍ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം രാധിക എത്തിയിരുന്നു. രാധിക റസിയ എന്ന പേരിലാണ് നടിയുടെ ഇന്‍സ്റ്റഗ്രാം പേജുളളത്.2006ലായിരുന്നു ലാല്‍ജോസിന്റെ സംവിധാനത്തില്‍ ക്ലാസ്‌മേറ്റ്‌സ് പുറത്തിറങ്ങിയത്. രാധികയ്‌ക്കൊപ്പം പൃഥ്വിരാജ് , ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്‍, കാവ്യാ മാധവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയിലാണ് ലാല്‍ജോസ് ക്ലാസ്‌മേറ്റ്‌സ് എടുത്തത്.ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. അഭിനയിച്ച താരങ്ങളുടെയെല്ലാം കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ.

ഒപ്പം അലക്‌സ് പോള്‍ ഒരുക്കിയ ക്ലാസ്‌മേറ്റ്‌സിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക് വരുകയാണ് നടി. ഈ വർഷം പുറത്തിറങ്ങിയ മഞ്ജു വാര്യർ നായികയായി ആയിഷ എന്ന സിനിമയിൽ രാധിക അഭിനയിച്ചിരുന്നു.ഇപ്പോഴിതാ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സിനിമയുടെ പ്രൊമോഷൻ ചടങ്ങുകളിൽ പങ്കെടുത്തപ്പോഴുള്ള ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ഫ്രോക്ക് ടൈപ്പ് ടോപ്പിൽ കൊച്ചുകുട്ടികളെ പോലെ മനോഹാരിയായാണ് താരം.വെള്ള ടോപ്പിൽ നിറയെ ഫ്ലോറൽ പ്രിന്റുകളുള്ള ടോപ്പാണ് താരം അണിനിരക്കുന്നത്.പ്രജിത്ത് പദ്മനാഭനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയത്.

Scroll to Top