തൊപ്പിയുടെ യൂട്യൂബ് ചാനൽ ബ്ലോക്ക്‌ ആക്കാനുള്ള നടപടികൾ,ലാപ്ടോപ്പും ഫോണുകളും പോലീസ് കസ്റ്റഡിയിൽ.

തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് നിഹാദ് പൊലീസ് കസ്റ്റഡിയിൽ. എറണാകുളത്ത് നിന്നാണ് വളാഞ്ചേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എറണാകുളം എടത്തലയിലെ സുഹൃത്തിന്‍റെ താമസ സ്ഥലത്തുവെച്ചാണ് പിടികൂടിയത്. വാതില്‍ തുറക്കാന്‍ പറ്റുന്നില്ലെന്നാണ് നിഹാദ് പൊലീസിനോട് പറഞ്ഞത്.തുടര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന മുറിയുടെ വാതില്‍ പൊളിച്ചാണ് പൊലീസ് അകത്തു കടന്നത്.ഗതാഗതം തടസ്സപ്പെടുത്തി, അശ്ലീലപദങ്ങൾ ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഉദ്ഘാടനം നടന്ന വസ്ത്രവ്യാപാരശാല ഉടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

നിഹാദിന്റെ ലാപ്ടോപ്പ് കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്, മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വളാഞ്ചേരി സ്റ്റേഷനിൽ വെച്ച് പൊലീസ് വിശദമായി ഇതു പരിശോധിച്ചിരുന്നു. എന്നാൽ മറ്റു വകുപ്പുകൾ ചുമത്തേണ്ട തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് വിവരം. ഈ ഉപകരണങ്ങൾ കോടതിയിൽ ഹാജരാക്കി. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന കർശന നിബന്ധനയോടെയാണ് യൂ ട്യൂബറെ ഇന്നലെ വൈകീട്ട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. രണ്ടു ദിവസം കഴിഞ്ഞു വളാഞ്ചേരി സ്റ്റേഷനിൽ ഹാജരാകണം. പരാതികൾ ഉയർന്നതിനെത്തുടർന്ന് ഇയാളുടെ യൂ ട്യൂബ് ബ്ലോക്ക് ചെയ്യാൻ പൊലീസ് നടപടികളെടുക്കും.

അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നാണ് വിവരം.മലപ്പുറം വാളഞ്ചേരിയിൽ ഒരു ഉത്ഘടനത്തിന് എത്തിയ യൂട്യൂബർ തൊപ്പിയുടെ പെരുമാറ്റം വിവാദം ആയിരുന്നു. അവിടെ എത്തിയ തൊപ്പി പ്രായപരിധി പോലും നോക്കാതെ സംസാരിച്ചിരുന്നു.അശ്ലീല പദങ്ങളും പെരുമാറ്റയവുമാണ് ഇദ്ദേഹത്തിൽ നിന്ന് ഉണ്ടായത്.അത് കാണാൻ എത്തിയവർ പകുതിയിലേറെ കുട്ടികൾ ആണ്.ഇതിനെതിരെ നിരവധി പേർ രംഗത്തേക്ക് എത്തിയിരുന്നു.കേസ് എടുക്കണം എന്ന ആവശ്യമായിരുന്നു മുന്നോട്ട് വെച്ചത്.

Scroll to Top