വിശ്വസിച്ചതിന് നന്ദിയെന്ന് പേർളി ; ആശ്വസിപ്പിച്ച് കമന്റുമായി ആരാധകർ !!

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്.സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്.ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു.ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും. ഷോ അവസാനിച്ചു ഇത്രയും നാൾ ആയെങ്കിലും ഇവരുടെ ആരാധകർക്കു ഇവർ ഇപ്പോഴും പ്രിയപ്പെട്ടവരാണ് ,

ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് അന്നും ഇന്നും വലിയ താല്പര്യമാണ്.മകൾ നിലയ്‌ക്കൊപ്പം സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയാണ് പേളിയും ശ്രീനിഷും.സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും.പേർളിക്ക്ക് യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ പേർളി പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട യൂട്യൂബർമാരിലൊരാളാണ് പേളി ഇന്ന്.ഇപ്പോൾ പേർളി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

‘എല്ലാം നന്നായിരിക്കുന്നു… എപ്പോഴും എന്നിൽ വിശ്വസിച്ചതിന് നന്ദി.. എല്ലാവർക്കും സമാധാനം സ്നേഹം ഒപ്പം സംഗീതവും ആശംസിക്കുന്നു..’ എന്നാണ് പേളി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചത്.കഴിഞ്ഞദിവസം താരത്തെ സംബന്ധിക്കുന്ന ഒരു വാർത്താ പുറത്തുവന്നിരുന്നു. പേളിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തുന്നു എന്നായിരുന്നു വാർത്ത.ഇതിന് പിന്നാലെയാണ് പേർളിയുടെ പോസ്റ്റ്.നിരവധി പേരാണ് കമന്റുമായി എത്തുന്നത്.ഞങ്ങൾക്ക് അല്ലെങ്കിലും നിങ്ങളെ വിശ്വാസമാണ്. എല്ലാം ശരിയാകും എന്നൊക്കെയാണ് കമന്റുകൾ.

Scroll to Top