എന്നും ഓര്‍ത്തിരിക്കുന്ന ഒരു സര്‍പ്രൈസ് ; ടൊവീനോയ്ക്ക് നന്ദി പറഞ്ഞ് ദുൽഖർ.

കരിയറിൽ ഏറ്റവും പ്രിയപ്പെട്ടതും വൈകാരികമായി ഏറെ വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങളിൽ ഒന്നാണ് ‘കുറുപ്പി’ലെ ചാർളിയെന്ന് ടൊവീനോ തോമസ്.ചിത്രം റിലീസ് ആകുന്നതുവരെയും ടോവിനോ ചിത്രത്തിന്റെ ഭാഗമാകുന്ന വിവരം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല. എന്നാൽ ചിത്രത്തിലേക്കുള്ള ടോവിനോയുടെ വരവ് ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. എന്തുകൊണ്ട് ടോവിനോയെ ചാക്കോ ആക്കി എന്ന ചോദ്യത്തിന് മുൻപ് ദുൽഖർ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. “ടൊവിനോയാണ് ചാക്കോ. അദ്ദേഹം വളരെ മാന്യനാണ്.

സുകുമാരക്കുറുപ്പിനാൽ കൊ ല്ലപ്പെട്ട ചാക്കോയുടെ ജീവിതത്തില്‍ നിന്നും പ്രചോദനമുൾക്കൊണ്ട് രൂപപ്പെട്ട രൂപപ്പെട്ട കഥാപാത്രമാണ് ‘കുറുപ്പി’ലെ ചാർളി. ടോവിനോയും ചാർളി എന്ന കഥാപാത്രത്തെ കുറിച്ച് കുറിച്ചിരുന്നു. ചാർളി എന്ന കഥാപാത്രം ഒരുനിമിത്തം പോലെ തന്നിലേക്ക് വന്നതാണെന്നും ശ്രീനാഥ് രാജേന്ദ്രൻ കഥ പറയുന്ന വേളയിൽ ചാക്കോ കടന്നുപോയ ആ രാത്രിയുടെ ഭീകരത തന്നിലൂടെയും കടന്നുപോയെന്ന് ടൊവിനോ കുറിച്ചു.ഇപ്പോഴിതാ ചിത്രത്തിലെ മർമപ്രധാനകഥാപാത്രമായ ചാർളിയെ അവതരിപ്പിച്ച ടൊവീനോ തോമസിന് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.

ദുൽഖറിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. ‘ദി മദര്‍ ഓഫ് ഓള്‍ കാമിയോസ്. നമ്മുടെ ഏറ്റവും വലിയ താരങ്ങളിൽ ഒരാള്‍ ചാര്‍ലിയുടെ വേഷം ചെയ്യാമെന്ന് സംവിധായകനോട് ഇങ്ങോട്ട് പറയുന്നു! അതെനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള സന്തോഷമാണ് നല്‍കുന്നത്. വളരെ ചെറിയൊരു ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. എന്നാല്‍ പരസ്പരം നമ്മളെപ്പോഴും ഒത്തുചേരുന്നതിലൂടെ തകര്‍ക്കാന്‍ പറ്റാത്ത വലിയ പവറായി നമ്മൾ മാറുകയും ചെയ്യുന്നു. സിനിമയില്‍ നിങ്ങളുടെ കഥാപാത്രം ചെയ്ത രീതി ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തുന്നതായിരുന്നു. അതില്‍ നിഷ്‌കളങ്കതയും സ്‌നേഹവും പ്രതീക്ഷയും ഉള്‍ച്ചേര്‍ന്നിരുന്നുവെന്നും ദുൽഖർ കുറിച്ചു.

പ്രൊമോഷനിലൊക്കെയും, കുറുപ്പ് കുറുപ്പ് എന്ന സംസാരങ്ങള്‍ക്കിടയിലും ഞങ്ങള്‍ ഒരിക്കൽ പോലും ടൊവിനോയെ ടാഗ് ചെയ്തിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്‌നങ്ങളോ പരാതിയോ ഉണ്ടായിരുന്നില്ല. എല്ലാവരുടെയും ആശങ്ക ഞങ്ങള്‍ ചാക്കോയുടെ കുടുംബത്തോട് നീതി പുലര്‍ത്തുന്നുണ്ടോ, സെന്‍സിറ്റീവായിട്ടാണോ അവതരിപ്പിക്കുക എന്നൊക്കെയായിരുന്നു. അതിനാല്‍ ടൊവിനോയെ പോലെ ഒരാള്‍ ആ കഥാപാത്രം ചെയ്യുകയാണെങ്കില്‍ അതുണ്ടാകില്ല.

Scroll to Top